കണ്ണൂർ സർവകലാശാല വിസി നിയമനം: അപ്പീൽ ഈ മാസം 15 ന് പരിഗണിക്കാനായി മാറ്റി

കൊച്ചി: കണ്ണൂർ സർവകലാശാല വിസി  നിയമനത്തിനെതിരായ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി  ഈ മാസം 15 ലേക്ക് മാറ്റി.വൈസ് ചാൻസലർ ആയി ഡോ ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയാണ് കോടതിയുടെ…

//

ഫോക്കസ് ഏരിയ വിവാദം; ഫേസ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ചാര്‍ജ് മെമ്മോ

കണ്ണൂർ:എസ്.എസ് എൽ.സി, പ്ലസ്ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ച അധ്യാപകന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മെമ്മോ. ചോദ്യപ്പേപ്പര്‍ ഘടന നിശ്ചയിച്ചതിന് എതിരായ കുറിപ്പ് പങ്ക് വെച്ചതിനാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. പ്രേമചന്ദ്രനെതിരെ ചാര്‍ജ്…

//

മികവിന്‍റെ കേന്ദ്രങ്ങളായി 53 സ്കൂളുകള്‍ കൂടി; ഉദ്ഘാടനം ഇന്ന്

നിർമാണം പൂർത്തിയാക്കിയ 53 സ്‌കൂളുകൾ കൂടി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. വിദ്യാകിരണം മിഷന്‍റെ ഭാഗമായി നിര്‍മിച്ച സ്കൂളുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്,എം.എൽ.എ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടുന്നു. കൈറ്റ്,വാപ്‌കോസ്,ഇൻകെൽ,കില എന്നിവയാണ്…

//

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം തുടരില്ല, സ്കൂളുകൾ പഴയ രീതിയിലേക്ക്, അധ്യയനം വൈകിട്ട് വരെ

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ‍് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനം. ഞായറാഴ്ച നിയന്ത്രണം ഇനി തുടരില്ല. സംസ്ഥാനത്തെ സ്കൂളുകളും പൂർണ്ണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്.ഉത്സവങ്ങളിൽ…

//

1മുതൽ 9 വരെ‌ ക്ലാസുകളിലെ അധ്യയനം വൈകിട്ട് വരെയാക്കും; ഓഫ് ലൈൻ അധ്യയനം സ്വകാര്യ സ്കൂളുകൾക്കും ബാധകം

തിരുവനന്തപുരം:  ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർ​ഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഈ ക്ലാസുകളിലെ അധ്യയനം രാവിലെ മുതൽ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി…

//

സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; അധ്യയനം വൈകിട്ട് വരെ; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകൾ ഇന്ന് മുതൽ വൈകിട്ട് വരെയാണ്.പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കുന്നതും ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ്…

//

സ്‌കൂളുകൾ തുറക്കുന്നു; ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് തുറക്കും

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ്…

//

പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി; റീവാല്യൂവേഷനിൽ കാതലായ മാറ്റം, ഇരട്ട മൂല്യ നിർണയം നടത്താം; വിദ്യാഭ്യാസമന്ത്രി

പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി.റീവാല്യൂവേഷനിൽ കാതലായ മാറ്റം ഉണ്ടെന്നും, ഇരട്ട മൂല്യ നിർണയം നടത്താമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തീയറി പരീക്ഷ എഴുതിയവർക്ക് പ്രാക്ടിക്കൽ പരീക്ഷ അറ്റൻഡ് ചെയ്‌തില്ലെങ്കിൽ സെ പരീക്ഷയിൽ അവസരം നൽകും. പരീക്ഷാ ജോലി എല്ലാ അധ്യാപകർക്കും നിർബന്ധമാക്കി.ഹയർസെക്കൻററി…

//

കൊവിഡ് 19; മാറ്റിവച്ച പി എസ്‌ സി പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനം

ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പരീക്ഷകൾ മാർച്ച് മാസം നടത്താൻ നിശ്ചയിച്ചതായി കേരള പി എസ് സി അറിയിച്ചു. 2022 മാർച്ച് 29ലെ ഓൺലൈൻ പരീക്ഷകൾ മാർച്ച് 27ാം തീയതി ഞായറാഴ്ചയിലേക്കും 30ാം തീയതി രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ 31ാം തീയതി…

//

സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങി ; കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി  ജീവനക്കാരന് സസ്പെൻഷൻ . പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം കെ മൻസൂറിനെയാണ് സസ്പെന്‍റ് ചെയ്തത്. സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന്  കൈക്കൂലി വാങ്ങിയ എംജി സർവ്വകലാശാല…

//