അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കണ്ണൂർ : സ്കൂൾ ഓഫീസ് ഓഡിറ്റിന് വിധേയമാക്കേണ്ട രേഖകളുടെ ഏകീകരിച്ച ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിസ്സാരമായ തടസ്സവാദങ്ങൾ ഉന്നയിച്ച് ചില ഉദ്യോഗസ്ഥർ പ്രധാനാധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും പി.എഫ്.ലോൺ, ക്ലോഷർ…
കണ്ണൂർ: കേരളത്തിലെ ആദ്യത്തെ വൈൽഡ് ലൈഫ് ആൻഡ് ഡൊമെസ്റ്റിക് ആനിമൽ ആംബുലൻസ് സേവനത്തിന് കണ്ണൂരിൽ തുടക്കം. വയനാട് ആസ്ഥാനമായ പഗ്മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റസ്ക്യൂ ഫോഴ്സിൻ്റെ ഏറ്റവും പുതിയ സംരംഭം ആണ് ആനിമൽ ആംബുലൻസ്.…
ഇരിട്ടി :നവകേരളം കർമ്മ പദ്ധതിക്ക് കീഴിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നെറ്റ് സീറോ കാർബൺ കേരളം -ജനങ്ങളിലൂടെ ക്യാമ്പയിന്റെ പഞ്ചായത്ത് കോർ കമ്മറ്റി അംഗങ്ങൾക്കുള്ള മേഖല ശില്പശാല തുടങ്ങി. ജില്ലയിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഏഴ് പഞ്ചായത്തുകളിലെയും രണ്ടാം ഘട്ടത്തിൽ ഉൾപെടുത്തിയ…
ജനശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് – ബ്ലോക്ക് ജില്ലാ-ഭാരവാഹികൾക്കായി പാലക്കയം തട്ടിൽ സഹവാസ ക്യാമ്പ് “ഉണർവ്” സംഘടിപ്പിച്ചു. ജനശ്രീ ചെയർമാൻ എം എം ഹസ്സൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനുകളും ഉന്നത വിദ്യാഭ്യാസ മേഖലയും വിശ്വാസ്യത…
വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവിനെയും സ്ഥലം എംപിയെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ കണ്ണൂരിൽ പ്രധിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, കണ്‍വീനര്‍ അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ നേതൃത്വം നൽകി. നേതാക്കളായ മേയർ…
കണ്ണൂർ : മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് യഥാർത്ഥ്യമായ വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പലെത്തുമ്പോൾ അവയെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിന്റെ എംപിയേയും വിളിക്കാത്തതിൽ പ്രതിഷേധിച്ചും ഉമ്മൻ ചാണ്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വെള്ളിയാഴ്ച്ച കണ്ണൂരിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തുമെന്ന്…
പൊന്നാനി: ലോകകപ്പ് കബഡി മത്സരത്തിൽ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെട്ട പൊന്നാനി വെള്ളിരി സ്വദേശി ഷഹീൻ യാസിറിനെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ഇംഗ്ലണ്ടിൽ കബഡി പരിശീലത്തിലുള്ള ഷഹീറിന് നൽകാനുള്ള ഉപഹാരം മുൻ എം.പി സി. ഹരിദാസ് സഹോദരൻ ഷിയാസിന് കൈമാറി.…
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍കുമാറിന്റെ സ്മരണയ്ക്കായി തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ സനേഷിന്. സനേഷിന്റെ ‘സീക്കിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്’ എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്.…
കണ്ണൂർ: സർവീസിൽ നിന്ന് വിരമിച്ച ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ.ടി ശശി, കേരള കൗമുദി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ഒ.സി മോഹൻരാജ്, ദേശാഭിമാനി അസിസ്റ്റൻ്റ് എഡിറ്റർ നാരായണൻ കാവുമ്പായി, മാതൃഭൂമി സീനിയർ റിപ്പോർട്ടർ രാധാകൃഷ്ണൻ പട്ടാന്നൂർ എന്നിവർക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ…
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ രാത്രി 9 മുതൽ രാവിലെ 6 സന്ദർശകർക്ക് പ്രവേശനമില്ല. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പകൽ സമയങ്ങളിൽ നിലവിലുള്ള സന്ദർശന സമയം തുടരും. ഏച്ചൂരിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തിയില്ലെന്ന് ചില പത്ര, ദൃശ്യ…