11,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

ഇരിക്കൂർ | കാറിൽ കടത്തുകയായിരുന്ന 11,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിക്കൂറിൽ ഒരാൾ അറസ്റ്റിൽ. ഇരിട്ടി പുന്നാടെ ചേരൻ വാലിയത്ത് കബീർ (30) ആണ് പിടിയിലായത്. ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ പെരുവളത്ത് പറമ്പിലാണ് സംഭവം. കാറിന്റെ സീറ്റിന് അടിയിലും ഡിക്കിയിലും ആയാണ്…

/

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ശുചിത്വ ക്യാമ്പയിൻ. ‘സ്വച്ഛത’ റാലി സംഘടിപ്പിച്ചു

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ സച്ചതാ ലീഗ് 2.0 സ്വച്ഛത റാലി സംഘടിപ്പിച്ചു. വിളക്കും മൈതാനത്തുനിന്ന് ആരംഭിച്ച റാലി മുനീശ്വരൻ കോവിലിൽ സമാപിച്ചു. ചെണ്ടമേളം കൊഴുപ്പേകിയ റാലിക്ക് മാലിന്യ മുക്ത സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ, ശുചീകരണ…

/

സ്ഥാപക ദിനം ആഘോഷിച്ചു

മഹിളാ കോൺഗ്രസ് സ്ഥാപകദിനത്തിൽ പതാക ഉയർത്തലും ജന്മദിന കെയ്ക്ക് മുറിക്കലും പ്രതിജ്ഞ എടുക്കലും നടന്നു.സംസ്ഥാന വൈസ് പ്രസിഡണ്ട്‌ രജനി രാമാനന്ദ് ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. ടി ഗിരിജ,കെ പി വസന്ത, കെ എൻ പുഷ്പലത, ഉഷ.…

/

ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി

വാട്ടര്‍ കണക്ഷനുകളിലെയും പൊതു ടാപ്പുകളിലെയും ജല ദുരുപയോഗവും ജല മോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതു ജനങ്ങള്‍ക്ക്‌ പ്രോത്സാഹനമായി പാരിതോഷികം നല്‍കാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജല ദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ)…

/

ആത്മകഥയുമായി സരിത എസ് നായര്‍

സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് വാര്‍ത്ത ആയതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത എസ് നായരുടെ ആത്മകഥ ‘പ്രതിനായിക’ ഉടന്‍ പുറത്തിറങ്ങും. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘പ്രതിനായിക’യില്‍ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും വെളിപ്പെടുത്തും…

/

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്

പാലക്കാട് > പാടുന്നതിനിടെ  കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയ്‌ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. ഓണ്‍ലൈനില്‍ വാങ്ങിയ ചൈനീസ് നിര്‍മിത കരോക്കെ മൈക്കാണ് പൊട്ടിത്തെറിച്ചത്. പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ചാർജിലിട്ടുകൊണ്ടാണ് കുട്ടി മൈക്ക് ഉപയോ​ഗിച്ചത്.…

/

റോഡ് അടച്ചിടും

മട്ടന്നൂർ | ഇരിട്ടി റോഡിൽ നിന്ന് ഇരിക്കൂർ ഭാഗത്തേക്കുള്ള വൺവേ ബൈപാസ് റോഡ് അറ്റകുറ്റ പണികൾക്കായി ഇന്ന് രാവിലെ 8 മണി മുതൽ 19 വൈകിട്ട് 6 മണി വരെ അടച്ചിടും. ഈ ദിവസങ്ങളിൽ ഇരിക്കൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണൂർ റോഡിൽ നിന്ന്…

/

കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

മലബാര്‍ പ്രദേശത്തെ വിദേശ ഇന്ത്യക്കാരുടെ യാത്രാ സൗകര്യങ്ങള്‍, ചരക്കുഗതാഗതം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ടും ആധുനിക വ്യോമയാന മേഖലയോട് കിടപിടിക്കാനുതകുന്ന അടിസ്ഥാന സൗകര്യങ്ങളോടെ ഒരുക്കിയ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിക്കാത്തത് എയര്‍പോര്‍ട്ടിന്‍റെ വളര്‍ച്ചയെയും പ്രദേശത്തിന്‍റെ സാമ്പത്തിക…

/

കണ്ണൂർ ദസറ സ്ലോഗൻ ക്ഷണിക്കുന്നു

മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണം മുഖ്യ സന്ദേശം ആക്കി സംഘടിപ്പിക്കുന്ന ഇത്തവണത്തെ കണ്ണൂർ ദസറക്ക് ദസറ ആഘോഷത്തോടൊപ്പം മാലിന്യ മുക്ത സമൂഹം എന്ന ആശയവും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ സ്ലോഗൻ പൊതുജനങ്ങളിൽ നിന്ന് ക്ഷണിക്കുന്നു. സ്ലോഗൻ താഴെപ്പറയുന്ന വാട്സപ്പ് നമ്പറിൽ സെപ്റ്റംബർ 20 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി അയച്ചു…

//

കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു.

കണ്ണൂർ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ കോർപ്പറേഷൻ ഓഫീസിൽ ചേർന്നു. കമ്മിറ്റിയിൽ അംഗങ്ങളായി നിശ്ചയിച്ച ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാത്തത് വിമർശന വിധേയമായി. ജില്ലാ കളക്ടറും, സിറ്റി പോലീസ് കമ്മീഷണറും, ആർ ടി ഓ യും,…

/