ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും നഷ്ടമായി പതറിയെങ്കിലും അപരാജിത അര്‍ധസെഞ്ചുറികളുമായി കെ എല്‍ രാഹുലും…
അവിവാഹിതര്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്താന്‍ പിണറായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച സായൂജ്യം മാട്രിമോണി വെബ്സൈറ്റില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2600 പേര്‍. ഇതില്‍ 2570 പുരുഷന്മാരും 30 സ്ത്രീകളുമാണ്. മനസറിഞ്ഞ് ഒന്നാകാം എന്ന സന്ദേശവുമായാണ് പദ്ധതി തുടങ്ങിയത്.35 വയസ് കഴിഞ്ഞവര്‍, പങ്കാളി മരിച്ചവര്‍, നിയമപരമായി ബന്ധം…
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എ കെ ജി മന്ദിരം മുതല്‍ ഭാനുവുഡ് വരെ സെപ്റ്റംബര്‍ 29ന് വ്യഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാട്ടൂല്‍ ചര്‍ച്ച് റോഡ്, ഒളിയങ്കരച്ചാല്‍, ഗവ.ഹോസ്പിറ്റല്‍, വായനശാല, വില്ലേജ്…
അവതാരകയോട് അപമര്യാദയായി സംസാരിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടിയെടുത്ത സംഭവത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി. സഹപ്രവർത്തകരോടു കാണിക്കേണ്ട ബഹുമാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. എന്നാൽ ഒരു സംഭവത്തിൽ മാത്രം ഇത്തരം നടപടികൾ കൈക്കൊണ്ടാൽ മതിയോ എന്ന് ഡബ്ല്യുസിസി…
ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് ടോസ്. നായകൻ രോഹിത് ശർമ്മ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാൻ അയച്ചു. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയ്ക്കും ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിച്ചു.ഋഷഭ് പന്തിനും അർഷ്ദീപ് സിങ്ങിനും…
കോഴിക്കോട്: താമരശ്ശേരിയിൽ നടുറോഡിൽ വടിവാൾ വീശി യുവാക്കൾ. കാർ യാത്രക്കാരുമായുള്ള തർക്കത്തിനൊടുവിലാണ് യുവാക്കൾ വടിവാൾ വീശിയത്. രണ്ടുപേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരിലൊരാളെ പൊലീസ് പിടികൂടി. മറ്റേയാള്‍ക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് പിടിയിലായത്. സുഹൃത്ത് കൊടുവള്ളി ആറംങ്ങോട് പടിപ്പുരക്കൽ സുനന്ദ്…
കണ്ണൂർ ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ഉള്ള ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ…
കോഴിക്കോട്: സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ്…
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ കസ്റ്റഡിയില്‍. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററില്‍ നിന്നാണ് എന്‍ഐഎയും കേരള പൊലീസും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ജില്ലക്ക് പുറത്തായിരുന്ന സത്താര്‍ ഇന്ന് രാവിലെയാണ് കാരുണ്യ സെന്ററില്‍ മടങ്ങിയെത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര…
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ മൂന്നിന് അവധി പ്രഖ്യാപിച്ചു. ദുര്‍ഗാഷ്ടമി ദിനം പ്രമാണിച്ചാണ് അവധി. സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കൊളേജുകള്‍ക്കും ഉള്‍പ്പടെ അവധിയായിരിക്കും. നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പ് ഒക്ടോബര്‍ രണ്ടിന് നടക്കുന്നതിനാല്‍ മൂന്നാം തിയതി തിങ്കളാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.ഇതിന്…