ഭർത്താവ് തൂങ്ങി മരിച്ചത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഭർത്താവ് മരിച്ചത് അറിഞ്ഞാണ് ഭാര്യയും ജീവനെടുക്കിയത്. രാജേഷ് വീട്ടിനുള്ളിൽ തുങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്രണ്ട് പേരും…

//

ക്യാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ക്യാൻസറിനെ നേരത്തെ അറിയാം പ്രതിരോധിക്കാം എന്ന ലക്ഷ്യത്തോട് കൂടി ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ,കൂത്തുപറമ്പ് നഗരസഭ,കുടുംബശ്രീ ജി ആർ സി, കൂത്തുപറമ്പ് പോലീസ്, ജാലകം കൗൺസിലിംഗ് സെന്റർ, സേവ് ഊർപ്പള്ളി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്ത്രീകൾക്കുണ്ടാവുന്ന രോഗങ്ങളും പ്രതിരോധ മാർഗങ്ങളും…

//

ഇക്കുറി കാഴ്ചക്കാരാകില്ല, സർക്കാർ-ഗവർണർ പോരിൽ ‘പക്ഷം പിടിച്ച്’ കോൺഗ്രസ്

കണ്ണൂർ: സർവകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാനുള്ള ഗവർണറുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കോൺഗ്രസ്. ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഗവര്‍ണര്‍ സ്വീകരിക്കുന്ന എല്ലാ സുതാര്യവും ധീരവുമായ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.…

//

ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു; വിദ്യാര്‍ത്ഥിയുടെ തല മേശയിലിടിപ്പിച്ച് അധ്യാപകന്റെ ക്രൂരത

അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റതായി പരാതി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഹിരണ്‍മാഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞതിനാണ് അധ്യാപകന്‍ സംയക് നന്ദാവത് എന്ന കുട്ടിയുടെ തല മേശയിലിടിപ്പിച്ചത്. കുട്ടിയുടെ കുടുംബം പൊലീസിന് പരാതി…

///

മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവിനെ കൊന്ന സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം ആലങ്ങാട് മർദ്ദനത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലങ്ങാട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും അച്ഛൻ വിമൽ കുമാറിനെ മർദ്ദിച്ചത്. കൊലക്കുറ്റം, തടഞ്ഞ് വച്ച് ആക്രമിക്കല്‍ എന്നീ വകുപ്പുകളിലാണ്…

//

‘ലിബിയയിലെ ആദ്യ ചാവേർ മലയാളി’; വെളിപ്പെടുത്തലുമായി ഐഎസ്ഐഎസ് മുഖപത്രം

തിരുവനന്തപുരം: ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ ഒരു മലയാളിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഐസിസ് (ISIS) മുഖപത്രമായ ‘വോയ‍്സ് ഓഫ് ഖുറാസ’നിൽ (Voice of Khurasan) ആണ് വെളിപ്പെടുത്തൽ. ഐഎസ്ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ ജനിച്ച…

///

‘കണ്ണൂർ വി സി ക്രിമിനൽ, ഗൂഢാലോചന നടന്നത് ദില്ലിയില്‍’; ഗുരുതര ആരോപണവുമായി ഗവർണർ

ദില്ലി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ കടുത്ത പദപ്രയോഗവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി സി ക്രിമിനാലാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍  വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്നും ഗവര്‍ണര്‍ ആരോപിച്ചു. പാര്‍‍ട്ടി കേഡറിനെ പോലെ പെരുമാറുന്ന…

//

വിഴിഞ്ഞത്ത് നാളെ സമരം കടുക്കും; സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതി യോഗം നാളെ

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നാളെ മുതൽ കടുക്കും. കടൽ മാർഗവും  നാളെ വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനാണ് സമര സമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം നാളെ തുറമുഖം വളയുക. ചെറിയതുറ, സെന്റ്സേവ്യഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും…

//

വിഴിഞ്ഞത്ത് മദ്യശാലകള്‍ അടയ്ക്കും

തിരുവനന്തപുരത്ത് വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസത്തേക്ക് മദ്യശാലകകളുടെ പ്രവര്‍ത്തനം നിരോധിച്ചു. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21, 22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത് നേരത്തെ തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി സംസ്ഥാന…

///

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: നിരോധിത ഫണ്ട് കേസിൽ ഹാജരാകാത്തതിന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവെസ്റ്റി​ഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയത്. കേസിൽ ഹാജരാകണമെന്ന് അന്വേഷണ ഏജൻസി രണ്ടുതവണ നോട്ടീസ് നൽകിയിരുന്നു.…

///