അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
പാലക്കാട്> പാലക്കാട് കൂട്ടുപാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു.മരുത റോഡ് ബിപിഎല്‍ കൂട്ടുപാത ജംക്ഷനു സമീപം ദേശീയപാത സര്‍വീസ് റോഡില്‍ ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം.ലോറിയുടെ എഞ്ചിനടയില്‍ നിന്നാണ് തീ പടര്‍ന്നത്. തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ചരക്ക് കയറ്റാനായി കഞ്ചിക്കോടെക്ക്…
കൊച്ചി > 5200 കോടിയുടെ പോളിപ്രൊപ്പിലീൻ നിർമ്മാണ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ജി കൃഷ്ണകുമാറുമായി നടത്തിയതായി വ്യവസായമന്ത്രി പി രാജീവ്. കൊച്ചിയിൽ ബിപിസിഎലിന്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും അനുബന്ധ…
പാട്യം | പത്തായക്കുന്ന് മൗവഞ്ചേരി പീടികക്ക് സമീപം ബൈക്ക് കലുങ്കിലിടിച്ച് വീണ് യുവാവ് മരണപ്പെട്ടു. പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യദുകൃഷ്ണനും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. ഉടനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
ഹരിപ്പാട്> മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (96) അന്തരിച്ചു.കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും മകളാണ് ഉമാദേവി അന്തർജനം . 1949ൽ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയെ വിവാഹംകഴിച്ചതോടെയാണ് മണ്ണാറശാല കുടുംബാംഗമായത്. മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തർജനം…
പത്തനംതിട്ട > കെഎസ്ആർടിസി ബസിൽ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി പി കെ ഷിജു (42) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിലാണ് അതിക്രമം നടന്നത്. ബസ്…
വളപട്ടണം | റെയിൽവെ സ്റ്റേഷന് സമീപമുള്ള കാട്ടിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ട്. മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായിട്ടുണ്ട്. കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിൽ ചൊവ്വാഴ്ച ഉച്ചയോടെ ആണ് കണ്ടത്. ആളെ കാണാതായ പരാതി ലഭിച്ചിട്ടില്ലെന്ന്…
കൊച്ചി | ആലുവയിൽ ട്രെയിനിൽ നിന്നും വീണ് യുവാവിന് പരിക്കേറ്റു. കണ്ണൂർ പെരിങ്ങോം സ്വദേശി കോടൂര്‍ വീട്ടില്‍ കെ നിധീഷിന് (35) ആണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലുവ റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രി…
തലശേരി> കേരള ഹോക്കി ടീം ക്യാപ്‌റ്റനായിരുന്ന എരഞ്ഞോളിപ്പാലം കൃഷ്ണയിൽ മഞ്ചേരിക്കണ്ടി ഭരതൻ (89) അന്തരിച്ചു. സംസ്‌കാരം ബുധൻ രാവിലെ എട്ടിന് കണ്ടിക്കൽ വാതക ശ്‌മശാനം. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് റിട്ട. ഡെപ്യൂട്ടി കമീഷണറാണ്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ…
തളിപ്പറമ്പ് | മുക്കോലയിൽ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ മുക്കോല കണ്ടി വാതിക്കലിൽ ഫഹദ് സൽമാനെ (8) തെരുവ് നായ അക്രമിച്ചത്. സ്കൂളിൽ നിന്നും വന്നതിന് ശേഷം ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതിനിടെ ഫഹദ് സൽമാനെ തെരുവ് നായ…
കൊച്ചി | ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ന്യുമോണിയയും കരൾ രോഗ ബാധയേയും തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞ് വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതം ഉണ്ടായി. രാത്രി…