അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തെന്ന് വി മുരളീധരൻ പറഞ്ഞു.ഗവർണറെ വിമർശിച്ചുകൊണ്ടുള്ള വി ഡി സതീശന്റെ പ്രസ്‌താവനകൾ അതിരുകടക്കുന്നു.രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദേശം തള്ളിയ വിഷയത്തിൽ മുഖ്യമന്ത്രി…
കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്. ഇ-ഫയലിംഗ് ഇന്നുമുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഹര്‍ജികളും…
പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍വരുന്നു. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനം തിരുവനന്തപുരത്ത് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്…
ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂടാതെ മദ്യവുമായി പോയ വിദേശ പൗരനെ പൊലീസ് തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് . ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലയിലാണ് പൊലീസെന്നും പൊലീസിന് മേലുള്ള…
എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ഭാര്യയെയും നാലും എട്ടും വീതം വയസുള്ള രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയത് ഗൃഹനാഥന്‍ നാരായണനാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം നാരായണന്‍…
തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് 101 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയി. നവംബർ ഒന്നിന് വാണിജ്യ…
സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹൈ സ്പീഡ് റെയിൽ പ്രഖ്യാപിച്ച് യു ഡി എഫ് തന്നെ കെ റെയ്‌ലിനെ എതിർക്കുന്നത് ഇരട്ടത്താപ്പ്. പ്രതിപക്ഷത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തെ പരാജപ്പെടുത്തൻ സിപിഐഎം പ്രചാരണം നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎം…
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്.കൊറോണയും ഇൻഫ്‌ളുവൻസയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്.30 വയസുള്ള ഗർഭിണിക്കാണ് രോഗം കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ്…
ദില്ലി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണം പൂർത്തിയായി. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം…
ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ മതിലകം, കാക്കാത്തിരുത്തി സ്വദേശികളായ അന്‍സില്‍ (22), രാഹുല്‍ (22) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ ഒരു മണിയോടെ പെരിഞ്ഞനം ദേശീയ…