അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ആരെങ്കിലും കഥയെഴുതുന്നതിനനുസരിച്ച് അഭിനയിക്കാൻ അറിയില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അംഗത്വം നൽകാനും ഒഴിവാക്കാനും പാർട്ടിക്ക് അധികാരമുണ്ട്. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.…
തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഡിഗ്രി തോറ്റിട്ടും പിജിക്ക് പ്രവേശനം കിട്ടിയ വിദ്യാർത്ഥികളെ പുറത്താക്കി നടപടി. ഡിഗ്രി ഒന്നാം സെമസ്റ്റർ മുതൽ അഞ്ചാം സെമസ്റ്റർ വരെ തോറ്റ എട്ട് പേരെ പുറത്താക്കിയതായി വൈസ് ചാൻസിലര്‍ പറഞ്ഞു. കാലടിയിൽ ബിഎ തോറ്റവർക്ക് എം എക്ക് പ്രവേശനം നൽകിയെന്ന…
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതൽ കരിമല വഴിയുള്ള കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തി വിടും. അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക്…
രാജ്യത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട…
പാലക്കാട്: സിബിഐയ്ക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചു. സിബിഐ ധാര്‍മ്മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാണ് പെണ്‍കുട്ടികളുടെ അമ്മ കത്തിൽ പറയുന്നത്. പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നല്‍കിയിട്ടും മുഖവിലയ്ക്കെടുത്തില്ല. ധൃതിപിടിച്ച് കുറ്റപത്രം നല്കിയതില്‍ ദുരൂഹത നിലനില്‍ക്കുന്നു എന്നും കത്തിൽ പറയുന്നു. കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സാക്ഷികളും സമരസമിതിയും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ. രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം എന്നാണ് നിര്‍ദ്ദേശം.ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ്…
സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസായിരുന്നു.സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.കോഴിക്കോട് എം.വി.ആർ കാൻസർ സെന്‍ററിൽ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്‍റെയും മകനായി കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ്…
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. മറ്റന്നാൾ മുതൽ കരിമല വഴി തീർത്ഥാടകരെ കടത്തിവിടും. അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്. മണ്ഡല കാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. നാളെ വൈകീട്ട് അഞ്ച്…
പറശ്ശിനിമടപ്പുരയിലെ ട്രസ്റ്റി & ജനറൽ മാനേജറായി പി.എം.സതീശൻ ചുമതലയേറ്റു. ട്രസ്റ്റി & ജനറൽ മാനേജരായിരുന്ന പി. എം.വിജയൻ്റെ നിര്യാണത്തെ തുടർന്നാണ് പറശ്ശിനിമടപ്പുര കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗമായ സതീശൻ ചുമതലയേറ്റത്. സുജാതയാണ് ഭാര്യ..സുജിത്ത്, സൂരജ്, സച്ചിൻ എന്നിവരാണ് മക്കൾ…
ഇന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചുവെങ്കിലും ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് നിലവിൽ മാറ്റമില്ല. സംസ്ഥാന സർക്കാർ ഇന്ധനികുതി കുറയ്ക്കണമെന്നാവശ്യം പരിഗണിച്ചില്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് ബിഎംഎസ് അറിയിച്ചത്.നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബിഎംഎസ്…