ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ലേക്ക് വർദ്ധിപ്പിക്കുന്ന വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിനു മുസ്‌ലിം ലീഗ് നോട്ടീസ് നൽകി. രാജ്യസഭയിലും ലോകസഭയിലും നോട്ടീസ് നൽകി. ലോക്‌സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ പിവി അബ്ദുൽ വഹാബും…
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപാലിൽ നടക്കും. രാവിലെ 11ന് ഭദ്ഭഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക.. പൂർണ്ണ സൈനിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകളെന്ന് വ്യോമ സേന അറിയിച്ചു.ഇന്നലെ വൈകീട്ട്…
തമിഴ് നടൻ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ താരം ക്വാറന്റീനിലാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊന്നും വൈറസ് ബാധയേറ്റതായി റിപ്പോർട്ടില്ല.നേരത്തെ നടനും മക്കൾ നീതി മൈയം നേതാവുമായ കമൽ ഹാസനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഉലകനായകൻ കൊവിഡ് മുക്തനാവുകയും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തുകയും…
ശമ്പളം ലഭിക്കാത്തതിനാൽ വീണ്ടും സമരത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാർ. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചു. നാളെ മുതൽ ചീഫ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരമിരിക്കുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു. പതിനാറാം തിയ്യതിയായിട്ടും കഴിഞ്ഞ മാസത്തെ…
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ പ്രത്യേക വാക്സിനേഷന്‍ യജ്ഞം നടപ്പാക്കാന്‍ സംസ്ഥാനം. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരമാവധി സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു. സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു അതേസമയം എറണാകുളത്ത് ഇന്നലെ…
പച്ചക്കറി വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. പച്ചക്കറി മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കരുതല്‍ ധനം ശേഖരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്ത് സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ തുടങ്ങും. വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി. നാളെ രാവിലെ…
ഊർജ സംരക്ഷണത്തിലൂന്നിയ പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുടെ ബ്രാൻഡഡ് ഷോറൂമായ basta renewable energy pvt LTD കമ്പനിയുടെ അഞ്ചാമത്തെ ഷോറൂം കണ്ണൂർ പള്ളിക്കുന്നിൽ പ്രവർത്തനം ആരംഭിക്കുന്നു .ഡിസംബർ 17 ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ…
പി.ഡബ്ല്യുഡി മാനുവൽ പ്രകാരം ഉദ്യോഗസ്ഥർ നിലവിൽ പ്രവൃത്തിക്കുന്നില്ലെന്ന് സമ്മതിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഹൈക്കോടതി ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ പരാമർശത്തിൽ തെറ്റില്ല. ഉദ്യോഗസ്ഥരുടെ പ്രവർത്തനം പരിശോധിക്കുന്നതിനായി വീഡിയോ ഫോട്ടോകൾ തെളിവായി നൽകാൻ സോഫ്റ്റ് വെയർ തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി രൂക്ഷമായി…
സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ, അത് നിശ്ചിത സമയത്ത് പൂർത്തിയാക്കാനാകില്ല. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി…
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിട്ടു. സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി പോസ്റ്റ്‌മോർട്ടം വൈകിക്കാനാവില്ല. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രാത്രി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം. രാത്രി പോസ്റ്റ്‌മോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക്…