രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ചെറുതാഴം രാമപുരത്ത് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് പിടികൂടി.പതിനായിരം ലിറ്ററോളം സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്.ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കർണാടകയിൽ നിന്ന് വന്ന ലോറിയാണ് പൊലീസ് പിടികൂടിയത്.…
കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ആകെ 10081 നാമനിർദ്ദേശപത്രികകൾ അംഗീകരിച്ചു. ഇതിൽ വനിത 5294, പുരുഷൻ 4787 ഉൾപ്പെടുന്നു. സൂക്ഷ്മ പരിശോധനക്ക് ശേഷം 98 പത്രികകൾ തള്ളി. തിരഞ്ഞെടുപ്പിൽ 3942 വനിതകളും 3624 പുരുഷന്മാരും…
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിശുദിന വാരാഘോഷം ചില്‍ ചില്‍ ചൈല്‍ഡ് അറ്റ് കണ്ണൂരിൻ്റെ സമാപനം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി കോടതി സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ചൈല്‍ഡ്…
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി.കൂടാതെ ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണമെന്നും…
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്.…
മുൻ കെ.പി.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് മമ്പറം ദിവാകരൻ മത്സരിക്കുന്നത്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു ഈ സീറ്റ്. സി.പി.എം സ്ഥാനാർത്ഥിയാണ് ജയിച്ചത്. ഇക്കുറി സീറ്റ് പിടിച്ചെടുക്കുകയും സി.പി.എം…
എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസിന്‍റെ ഓപ്പറേഷൻ ബ്ലാക് ബോർഡ് റെയ്ഡില്‍ കണ്ടെത്തി. മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നു. കൈക്കൂലി കൈപ്പറ്റാൻ ഫയലുകളിൽ അനാവശ്യ താമസം…
ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് ഇന്ന് പരിഗണിച്ച കോടതി…
കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടക്കം നൽകിയ ഹര്‍ജികളിൽ സുപ്രീം കോടതി വിശദവാദം കേള്‍ക്കും. ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവര്‍ ഹര്‍ജി നൽകിയിരുന്നു. ഹര്‍ജികള്‍ അടിയന്തരമായി…
ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ കാർഡിയോളജി ആൻഡ് കാര്‍ഡിയോതൊറാസിക് സർജറി വിഭാഗത്തില്‍ ഉത്തര മലബാറിലെ ആദ്യ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി യൂണിറ്റിന് തുടക്കം കുറിച്ചു . പ്രശസ്ത സിനിമ താരം മീനാക്ഷി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൊറോണറി ധമനികളില്‍…