കണ്ണൂര്‍: ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി എംവിആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയും കണ്ണൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ചികിത്സാ ഇളവുകള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണവും നടന്നു.

ആശുപത്രി ചെയര്മാന് പ്രൊഫ. ഇ. കുഞ്ഞിരാമന് പ്രിവിലേജ് കാര്‍ഡ് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ് സരിത, രോഗനിദാനം ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ.സി.കെ ബിന്ദു, ഡോ എസ്.ജെ ജയസ്മിത, ഇ.പി ബിനീഷ് എന്നിവര്‍ സംസാരിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗം പ്രശാന്ത് പുത്തലത്ത് നന്ദി പറഞ്ഞു.