ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പായ സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്‍റ് നാനോ ടെക്നോളജിയിൽ എം.ടെക്, എം.എസ്സി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ സെപ്റ്റംബർ 25ന് നടക്കും. എം.ടെക് നാനോ സയൻസ് ആന്‍റ് നാനോ ടെക്നോളജി(ജനറൽ-6), എം.എസ്സി കെമിസ്ട്രി(ഒ.ഇ.സി-എസ്.സി-2, ഒ.ഇ.സി-എസ്.ടി-1),…
തിരുവനന്തപുരം > മുതിർന്ന പത്ര പ്രവർത്തകനും സിപിഐ നേതാവുമായിരുന്ന യു വിക്രമൻ(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന സിപിഐ നേതാവായിരുന്ന സി ഉണ്ണിരാജയുടെയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് രാധമ്മ തങ്കച്ചിയുടെയും മകനാണ്. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ…
ഒക്ടോബർ 1,2 തീയതികളിലായി കണ്ണൂർ കൃഷ്ണമേനോൻ സ്മാരകഗവ: വനിത കോളേജിൽ വച്ചു നടക്കുന്ന കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ( കെ ജി ഒ എ) സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. തളിപ്പറമ്പിൽ വച്ചു നടന്ന ചടങ്ങിൽ കേരള സംഗീത നാടക ആകാദമി സെക്രട്ടറി…
സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കച്ചിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിനാൽ നാല് ദിവസം…
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഉടന്‍ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉടന്‍ കൈമാറും. കാസര്‍ഗോഡ് – തിരുവനന്തപുരത്തേക്ക് ആണ് സര്‍വ്വീസ്. സമയക്രമം സംബന്ധിച്ച അന്തിമ വിവരം വിദഗ്ധ സമിതി വൈകാതെ കൈമാറും. ഞായറാഴ്ച ഉദ്ഘാടന യാത്ര ഉണ്ടാവും…
മയ്യിൽ | ഫ്ലാറ്റിൽ നിന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ട് പോയി ക്വാർട്ടേഴ്സിൽ എത്തിച്ച് തടങ്കലിലാക്കി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെറുവത്തലമൊട്ടയിലെ മുഹമ്മദ് ഫായിസ് (29), ചെറുപഴശ്ശിയിലെ പി പി ഹാരിസ് (51), മാണിയൂരിലെ എൻ പി നജീബ് (36) എന്നിവരെ മയ്യിൽ ഇൻസ്പെക്ടർ…
ബത്തേരി> വയനാട് മുൻ ഡിസിസി പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന അമ്പലവയൽ നരിക്കുണ്ട് പി വി ബാലചന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഐമ്മിൽ ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ചീഫ്…
തിരുവനന്തപുരം> കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു. കാസർകോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. വൈകുന്നേരം 4.5നാണ് മടക്കയാത്ര. രാത്രി 11.55ന് കാസർകോട് എത്തും. പുതിയ സർവീസ് ഞായറാഴ്‌ച ആരംഭിക്കും.…
കൽപ്പറ്റ> വയനാട് വെണ്ണിയോടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവവത്തിൽ ഭർത്താവ് മുട്ടിൽ കൊളവയൽ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തിൽ…
കണ്ണൂർ | പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിന് ഇടയിൽ മൂന്ന് പേർ തിരയിൽപ്പെട്ടു. കൊൽക്കത്ത സ്വദേശികളാണ് തിരയിൽ അകപ്പെട്ടത്. ചക്യാത്പൂർ സ്വദേശി പ്രഭിർ സാവുവിന് പരിക്കേറ്റു. ലൈഫ് ഗാർഡുമാരായ ബിജേഷ് ജോസഫും സനോജും നടത്തിയ അവസരോചിതമായ രക്ഷാപ്രവർത്തനം മൂന്ന് പേർക്കും തുണയായി. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.…