തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന്…

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക്

നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നും സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് സംഘടന അറിയിച്ചു.ഇതുവരെ സമാധാനപരമായി സമരമാർഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ അതിനെ…

മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹത്തിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ

മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുത് എന്നും കോടതി നിർദ്ദേശിച്ചു. രണ്ടാം വിവാഹ രജിസ്ട്രേഷൻ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂർ സ്വദേശികൾ…

കണ്ണൂരിൽ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍

കണ്ണൂർ കുറുമാത്തൂരിൽ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീട്ടിലെ കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത്. കണ്ണൂർ കുറുമാത്തൂർ സ്വദേശി ജാബിർ – മുബഷിറ ദമ്പതികളുടെ മകന്‍ ഹാമിഷ്…

നവംബറിൽ 10 ദിവസം സ്‌കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല

നവംബർ മാസത്തിൽ 10 ദിവസം സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള നവംബർ മാസത്തിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തിദിനം. നവംബറിൽ 5 ശനിയാഴ്ചകളും 5 ഞായറാഴ്ചകളുമാണ് ഉള്ളത്. പൊതുഅവധി ദിനങ്ങൾ ഒന്നുമില്ലാതെയാണ് 10 ദിവസം അവധി ലഭിക്കുന്നത്. നവംബറിൽ ശനിയാഴ്‌ചകളിൽ ഹൈസ്‌കൂൾ, യുപി…

കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥന്‍റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് പൊലീസിൽ പരാതി…

തലശ്ശേരി ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട്ടം: പ്രവൃത്തി ഉദ്ഘാടനം സ്പീക്കർ നിർവ്വഹിച്ചു

തലശ്ശേരി ടൗൺ എച്ച്. എസ്സ്. എസ്സിലെ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി, നിർമ്മാണം പൂർത്തിയാക്കിയഹയർസെക്കൻഡറിബ്ലോക്ക്, സ്ട്രീം ഹബ്ബ് എന്നിവ നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. അറിവും വിവേകവുമുള്ളവരായി വിദ്യാർഥികൾ വളരണമെന്നും കഴിവുള്ളവർക്ക് മാത്രമേ നിലനിൽപ്പ് സാധ്യമാകൂവെന്നും സ്പീക്കർ പറഞ്ഞു.…

55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു ; മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയു​ഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി…

കോഴിക്കോട് ഭൂചലനം; വൈകുന്നേരം ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ

ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ…

കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ കിണറിൽ മരിച്ചനിലയിൽ

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്കുണ്ടിലെ ജാബിർ എന്നയാളുടെ മകൻ അലനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കുറുമാത്തൂരിലാണ് സംഭവം. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തി ച്ചെങ്കിലും മരിച്ച നിലയിലായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുട്ടിയെ കിണറിൽ…