ടി.പി വധക്കേസിലെ പ്രതി ടി. കെ രജീഷിന് ആയുർവേദചികിത്സ

ടി പി ചന്ദ്രശേഖരൻ വധക്കേസ് നാലാം പ്രതി ടി കെ രജീഷിന് കണ്ണൂർ താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ നൽകുന്നത് വിവാദമാകുന്നു. കഴിഞ്ഞ ഒൻപതാം തീയതിയാണ് രജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് ആയുർവേദ ഡോക്ടർ നടത്തിയ പരിശോധനയിലാണ് കിടത്തി…

നിമിഷ പ്രിയയുടെ മോചനം; പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന് കേന്ദ്രം മറുപടി നൽകുകയും ചെയ്തു. നിമിഷ പ്രിയയുടെ മോചനത്തിമനായി ചർച്ചകൾ നടക്കുന്നതായും നിലവിൽ…

പെരളശേരിയിൽ വീടിന് നേരെ ബോംബേറ് , പൊലിസ് സുരക്ഷ ശക്തമാക്കി

പെരളശേരി: പെരളശേരി ബി.ജെ.പി ഓഫിസിന് കെട്ടിടം വാടകയ്ക്ക് നൽകിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ് നടന്ന സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. പെരളശേരി പള്ള്യത്തെ ശ്യാമളയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി 10.30 ന് ബൈക്കിലെത്തിയ അജ്ഞാത സംഘം ബോംബെറിഞ്ഞത്. വീടിന് മുൻവശത്തെ കൈവരിയിൽ…

യുവ തെയ്യം കലാകാരന്‍ അശ്വന്ത് കോള്‍തുരുത്തി (25) തൂങ്ങിമരിച്ചു

യുവ തെയ്യം കലാകാരന്‍ അശ്വന്ത് കോള്‍തുരുത്തി (25) തൂങ്ങിമരിച്ചു. വടക്കെ മലബാറിലെ തെയ്യപ്രേമികളുടെ ഹൃദയം കവര്‍ന്ന തെയ്യക്കാരനായിരുന്നു അശ്വന്ത്. മീന്‍കുന്ന് ബപ്പിരിയന്‍ തെയ്യം, ചാല്‍ കളത്തിക്കാവിലെ പരുത്തി വീരന്‍ എന്നീ തെയ്യകോലങ്ങള്‍ കെട്ടി പ്രശസ്തനായിരുന്നു അശ്വന്ത്. സോഷ്യല്‍ മീഡയയിലും നിരവധി ഫോളോവേഴ്‌സുണ്ട്. പള്ളിക്കുന്ന് പൊടിക്കുണ്ടിലെ…

ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, ബിനു ചുള്ളിയിൽ വര്‍ക്കിങ് പ്രസിഡന്‍റ്; അബിൻ വര്‍ക്കിയും അഭിജിത്തും ദേശീയ സെക്രട്ടറിമാർ

ഒ ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ഒ ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായും നിയമിച്ചു.…

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരം

ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശനിയാഴ്ച രാവിലെ തൃശൂരിൽ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. റവന്യൂ മന്ത്രി…

തളിപ്പറമ്പിൽ വൻ തീപിടിത്തം; നിരവധി കടകള്‍ക്ക് തീപിടിച്ചു

തളിപ്പറമ്പ് നഗരത്തിലുണ്ടായ വന്‍ തീപിടുത്തം രാത്രിയിലും അണയാതെ തുടരുന്നു. ഫയർഫോഴ്സ് യൂനിറ്റുകൾ തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. രാത്രിയിലും നിന്നു കത്തുകയാണ് തളിപറമ്പ് നഗരത്തിലെ കടകൾ. ഇന്ന് അർദ്ധരാത്രിയോടെ മാത്രമേ തീ നിയന്ത്രണ വിധേയമാകുകയുള്ളുവെന്ന സൂചനയാണ് പുറത്തുവരുന്നത്. തീപിടിക്കാനും എളുപ്പത്തിൽ പടരാനും സാദ്ധ്യതയുള്ള…

നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവം; 3 പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

നിയമസഭയിൽ പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, എം വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. പാർലമെന്‍ററികാര്യ മന്ത്രി എം ബി രാജേഷ്…

ന്യൂ മാഹി ഇരട്ടകൊലക്കേസ്; 14 പ്രതികളേയും വെറുതെ വിട്ടു

ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു.…

ചരിത്രത്തിലെ ഏറ്റവും വലിയ വില പിന്നിട്ട് സ്വർണ്ണം; പവന് 90,000

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി സ്വർണ്ണവില. പവന് 90,000 പിന്നിട്ടു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി. 2008 ല്‍…