സംസ്ഥാനത്ത് വീണ്ടും ഇടിമിന്നലോടുകൂടിയ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും നാളെ കഴിഞ്ഞാൽ 3 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് 4.30ഓടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച പ്രതിഭയാണ് ടിജെഎസ് ജോര്‍ജ്. മാധ്യമപ്രവര്‍ത്തകൻ, സാഹിത്യക്കാരൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.…

നാളെ സ്കൂളിന് പ്രവ്യത്തി ദിവസം

കണ്ണൂർ : നാളെ (04-10-25) സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവൃത്തി ദിവസമായിരുന്നില്ല അതേസമയം എൽപി,യുപി ക്ലാസുകൾക്ക് അവധിയായിരിക്കുമെന്നും അറിയിപ്പിലുണ്ട്.…

കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റില്‍; കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം പ്രതിക്ക് കൈമാറിയെന്ന് കണ്ടെത്തൽ

കണ്ണൂർ കല്യാട് വീടില്‍ നിന്ന് സ്വര്‍ണവും പണവും മോഷണം പോയ സംഭവത്തിൽ പൂജാരി അറസ്റ്റില്‍. കർണാടക സിംഗപട്ടണം സ്വദേശിയും പൂജാരിയുമായ മഞ്ജുനാഥാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ദർഷിത കവർച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. വീട്ടിലെ പ്രേത ശല്യം ഒഴിപ്പിക്കാൻ രണ്ട്…

ഇന്ന് മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷിക ദിനം; ഗാന്ധി സ്മരണയില്‍ രാജ്യം

ഇന്ന് ഗാന്ധിജയന്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം…

ഇന്ന് വിജയദശമി: ആദ്യാക്ഷരമെഴുതി അറിവിൻ്റെ ലോകത്തേക്ക് കുരുന്നുകള്‍

ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിൻ്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്ന വിദ്യാരംഭം തുടങ്ങി. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടന്നുവരികയാണ്. കുരുന്നുകള്‍ അക്ഷര ലോകത്തേക്ക് പിച്ചവയ്ക്കുന്ന ദിനമാണ് വിജയദശമി. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നുണ്ട്.…

മറ്റന്നാൾ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

മറ്റന്നാൾ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്നാണ് പ്രസ്താവന. നേരത്തെ, വെള്ളിയാഴ്ചയാണ് (ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്…

ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ സാധ്യത

ദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. ഈമാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും‌. സർക്കാർ ജീവനക്കാർക്ക്…

പാചകവാതക വാണിജ്യ സിലിണ്ടറിന് വില കൂട്ടി

ദില്ലി: തുടർച്ചയായ ആറ് മാസത്തെ വിലക്കുറവിന് ശേഷം പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 15.50 രൂപയാണ് വർദ്ധിപ്പിച്ചത്. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിൻ്റെ പുതിയ വില 1595.50 രൂപയായി. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിണ്ടറിന്റെ വിലയിൽ…

എൽപിജി ഗ്യാസ് വിതരണത്തിൽ പരാതിയുണ്ടോ? ഇനി ഇഷ്ടമുള്ള ഗ്യാസ് കമ്പനിയിലേക്ക് മാറാം

എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ, ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ ഇഷ്ടാനുസരണം പുതിയ ഗ്യാസ് വിതരണ കമ്പനി തെരഞ്ഞെടുക്കാം. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് സമാനമായ രീതിയിലാണ് എൽപിജി പോർട്ടബിലിറ്റി സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംവിധാനത്തിന്‍റെ ഭാഗമായി, പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം…