കോഴിക്കോട് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്.സംഭവം ശ്രദ്ധയിൽപെട്ട കുട്ടിയുടെ മാതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിതാവിനെതി​രെ പെൺകുട്ടി പൊലീസിൽ മൊഴി നൽകി.…

////

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില 41,360 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5170…

//

‘എന്താണ് ആർഎസ്എസ്ഉം ജമാ അത്തെ ഇസ്ലാമിയും ചർച്ച ചെയ്തതെന്ന് തുറന്നു പറയണം’; എം വി ഗോവിന്ദൻ

എന്തായിരുന്നു ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചർച്ച എന്ന് തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പലപ്പോഴും ആ‍ർഎസ്എസുമായി ഉഭയക്ഷകി ചർച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്.…

////

ക്ഷേമ പെൻഷൻ ഒരു മാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കി; ഇന്ന് മുതൽ വിതരണം ചെയ്യും

 ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. ഇന്ന് മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.  സഹകരണ കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ…

///

ലൈഫ് മിഷൻ അഴിമതി കേസിൽ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ കലൂരിലെ പി എം എൽ എ കോടതിയിൽ ഇന്ന് ഉച്ചയോടെ ഹാജരാക്കും. ഇഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ…

///

ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി; മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ…

///

കാലുമാറി ശസ്ത്രക്രിയ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോർജ്ജ്

കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കക്കോടി സ്വദേശി സജ്‌നയുടെ ഇടതുകാലിന് പകരം ശസ്ത്രക്രിയ നടത്തിയത് വലതുകാലിലാണ്.ആരോഗ്യ മന്ത്രിക്കും ഡി.എം.ഒ യ്ക്കും…

////

നെറ്റ്ഫ്ലിക്സിൽ തിളങ്ങി മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’

സ്വീകരിക്കുന്ന വിഷയങ്ങളിലും സിനിമയോടുള്ള സമീപനത്തിലും തന്‍റേതായ വഴിയേ സഞ്ചരിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ‘നൻപകൽ നേരത്ത് മയക്കം’ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും പ്രശംസയിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. ലിജോയുടെ സംവിധാന മികവിനൊപ്പം…

////

തെരുവ് നായകൾക്ക് ഭക്ഷണവും പരിചരണവും നൽകിയാൽ അവ ആക്രമിക്കില്ല; ബോംബേ ഹൈക്കോടതി

തെരുവ് നായ ആക്രമണം തുടർക്കഥയാവുന്നതിന്റെ പശ്ചാത്തലത്തിൽ ബോംബെ ഹൈക്കോടതിയുടെ പരാമർശം ചർച്ചയാവുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഭക്ഷണവും ഇത്തിരി പരിചരണവും നൽകിയാൽ അവ അക്രമാസക്തരാവില്ലെന്നാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗൗതം പട്ടേൽ നിരീക്ഷിച്ചത്. സീവുഡ്സ് എസ്റ്റേറ്റ്സ് ലിമിറ്റഡ് എന്ന റസിഡൻഷ്യൽ സൊസൈറ്റിയും അവിടുത്തെ നായ് പ്രേമികളും തമ്മിലുള്ള…

///

കണ്ണൂർ തളാപ്പിൽ വൻ എംഡിഎംഎ വേട്ട

കണ്ണൂർ തളാപ്പിൽ വെച്ച് നടന്ന പൊലീസ് പരിശോധനയിൽ വൻ എംഡിഎംഎ വേട്ട. ഹൈവേ പൊലീസും കണ്ണൂർ ടൗൺ പൊലീസും ചേർന്ന് 35 ഗ്രാം എംഡിഎംഎ ലഹരി മരുന്ന് പിടിച്ചേടുത്തു. നാറാത്ത് സ്വദേശികളായ പി.കെ മുഹമ്മദ്, ടി.പി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്.…

///