/

കാന്‍സര്‍ നിയന്ത്രണത്തിന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ‘കാന്‍ കെയര്‍’

3 മിനിറ്റ് വായിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതിക്ക് ‘കാന്‍ കെയര്‍’ എന്ന് പേരിട്ടു. പദ്ധതിയുടെ ഔദ്യോഗിക പേരും ലോഗോയും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ഷിജിത്ത് പ്രകാശനം ചെയ്തു.

മട്ടന്നൂര്‍ സ്വദേശി അക്ഷര ഷാജിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. കടവത്തൂര്‍ പി കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സിറാജ് വെള്ളമുണ്ട പദ്ധതിയുടെ പേര് നിര്‍ദേശിച്ചു.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 11ന് കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പി.കെ പ്രവീണ്‍ എം.എല്‍.എ നിര്‍വഹിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!