രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ: അശാസ്ത്രീയമായ ചികിത്സാ രീതികൾ പ്രമേഹരോഗത്തെ ഗുരുതരവും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേഹരോഗ വിദഗ്ധരുടെ രണ്ടാം പാദ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ചും അതിൻറെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവൽക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ…
കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പ് വരുത്താനും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തുകളിലെ നിയമ ലംഘകരെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പൊതു ജനങ്ങളുടെ സഹകരണം…
കൂത്തുപറമ്പ് | ബംഗളൂരുവില്‍ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ കെ വി അനിൽ – വിശാന്തി ദമ്പതികളുടെ മകള്‍ നിവേദ്യ (24) ആണ് മരിച്ചത്. ബംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ്…
ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സംസ്ഥാനത്ത് വിവിധ തലങ്ങളിലായി കേരളോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത് തലത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 15 വരെയും നഗരസഭകളിലും കോര്‍പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും 16 മുതല്‍ 31 വരെയുമാണ് പരിപാടി നടത്തേണ്ടത്. ജില്ലാ പഞ്ചായത്ത്…
കണ്ണൂർ | കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയുടെ പ്രദേശങ്ങളിൽ പൊതു പരിപാടികൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. കോഴിക്കോട് അതിർത്തി മേഖലകളിൽ അത്യാവശ്യ സന്ദർഭങ്ങൾ…
ന്യൂഡൽഹി > സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയ പരിധി നീട്ടി. ഡിസംബര്‍ 14 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ പുതുക്കേണ്ടത്. നേരത്തെ ആധാർ അപ്ഡേറ്റ് ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ട സാഹചര്യത്തിലാണ് ഓൺലൈനിൽ സൗജന്യമായി പുതുക്കുവാനുള്ള…
പത്തനംതിട്ട > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. തട്ടയിൽ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടിൽ താമസിക്കുന്ന കെ എസ് അഭിജിത്(20) ആണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്. 2021 സെപ്‌തംബർ ആദ്യം കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപത്ത് നിന്നും സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പ്രതിയുടെ…
കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിൽ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ അത്യാവശ്യ സന്ദർഭങ്ങൾ…
തിരുവനന്തപുരം > സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന…
കോഴിക്കോട് > നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍ ലേലം നടത്തുകയും വേണമെന്നാണ് നിര്‍ദേശം. ബേപ്പൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകളും…