രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും. സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. പ്ലസ് വൺ പ്രവേശനത്തിനുളള…
സദാചാര വാദികള്‍ക്ക് രാഷ്ട്രീയമായി മറുപടി നല്‍കിയ തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘ദുരാചാരവും കൊണ്ടു വന്നാല്‍ പിള്ളേര് പറപ്പിക്കും.’ എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സദാചാര വാദികള്‍ മുറിച്ച ഇരിപ്പിടത്തിന്റെയും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടിയുടെ കുറിപ്പ്.ആൺകുട്ടികളും…
കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഏറ്റുമുട്ടൽ തുടർന്നതോടെ നാട്ടുകാർ ഇടപെട്ട് ജീവനക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരു ബസ് ജീവനക്കാർക്കും സാരമായ രീതിയിൽ പരിക്കേറ്റതായിട്ടാണ് വിവരം.ഇന്ന് രാവിലെയോടെ കോഴിക്കോട് സിറ്റി ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു…
കെ എസ് ശബരിനാഥന്റെ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്നതില്‍ അച്ചടക്ക നടപടി.സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു അറിയിച്ചു. സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ചാറ്റ് പുറത്തായ…
തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ വ്യത്യസ്ത പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചില പരിഷ്കാരങ്ങൾ നടത്തിയ സദാചാര ഗുണ്ടകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ…
ആരാകും രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയാകുകയെന്നത് ഇന്ന് അറിയാം. വോട്ടെണ്ണല്‍ രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ഹൗസില്‍ ആരംഭിക്കും. പാർലമെന്റ് ഹൗസ് ഉൾപ്പെടെ 31 കേന്ദ്രങ്ങളിലായി തിങ്കളാഴ്ചയായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്.ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മുവും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയുമാണ്…
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വരാത്തതിനാല്‍ അപേക്ഷകള്‍ക്കുള്ള തിയതി വീണ്ടും നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിച്ചേക്കും. നേരത്തെ ഹര്‍ജി…
സപ്ലൈകോയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ വില വര്‍ധിച്ചത് 16 ഇനങ്ങള്‍ക്ക്. സബ്‌സിഡിയില്ലാത്ത അവശ്യസാധനങ്ങളുടെ വിലയിലാണ് മാറ്റം വന്നിരിക്കുന്നത്. ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്താനുള്ള കേന്ദ്ര തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ സപ്ലൈകോയില്‍ ധാന്യങ്ങള്‍ക്ക് ഒരു രൂപ 60 പൈസ മുതല്‍ ആറു…
കണ്ണൂർ: കാലവർഷത്തിൽ അപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻറുകൾ കേന്ദ്രീകരിച്ച് ബസുകളിൽ ആർ ടി ഒ എൻഫോഴ്സ്മെൻറ് വ്യാപക പരിശോധന നടത്തി. നികുതി അടക്കാതെ സർവ്വീസ് നടത്തിയ നാല് ബസുകളും ഫിറ്റ്നസ്, ഇൻഷുറൻസ് ഇല്ലാത്ത ഓരോ ബസുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു.നിയമ…
പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്‍റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാൻ പോയതായിരുന്നു.തിരിച്ചുവന്നപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…