/

കണ്ണൂരില്‍ വീട്ടിനുള്ളില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയില്‍

10 മിനിറ്റ് വായിച്ചു

കണ്ണൂര്‍: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ലയണ്‍സ് ക്ലബ്ബ് റോഡിലെ നന്ദനത്തില്‍ സി.ജ്യോതി(56), മകന്‍ നവീന്‍ കൃഷ്ണ (21) എന്നിവരാണ് വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് വീടിന്റെ രണ്ടാം നിലയില്‍ വരാന്തയില്‍ ഇരുവരെയും ചോരയില്‍ കുളിച്ച നിലയില്‍ കാണപ്പെട്ടത്. ജ്യോതിയുടെ ഭര്‍ത്താവ് കെ.ടി. ജയകൃഷ്ണന്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി തിരികെയെത്തിയപ്പോഴാണ് ഇരുവരെയും വെട്ടേറ്റ പരിക്കുകളോടെ നിലത്ത് കാണപ്പെട്ടത്.


ജയകൃഷ്ണന്റെ ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. വിവരം നല്‍കിയതിനാല്‍ മട്ടന്നൂര്‍ പോലീസെത്തി. ഇരുവരെയും രണ്ടു ആംബുലന്‍സുകളിലായി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരും മരിച്ചിരുന്നു. പിന്നീട് മൃതദേഹങ്ങള്‍ തലശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ അത്മഹത്യ ചെയ്തതോ അല്ലെങ്കില്‍ പരസ്പരം കുത്തിമരിച്ചതാണോയെന്ന് നിഗമനത്തിലാണ് പോലീസ്. തില്ലങ്കേരി കാവുംപടി സ്‌കൂളിലെ അധ്യാപികയായ ജ്യോതി ഈ വര്‍ഷമാണ് വിരമിച്ചത്. മകന്‍ കണ്ണൂരില്‍ എംസിഎ വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് ഭരത് റെഡി, കൂത്തുപറമ്പ് എസിപി, എം.പി. ആസാദ്, എസ്‌ഐ പി.വി. ദീപ്തി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. വിവരം അറിഞ്ഞു മട്ടന്നൂര്‍ എംഎല്‍എ വി.കെ സനോജ് വീട് സന്ദര്‍ശിച്ചു. മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എംഎല്‍എ പറഞ്ഞു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തി സമീപത്ത് നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരണ വിവരം അറിഞ്ഞു നിരവധി പേരാണ് വീടിനു മുനില്‍ തടിച്ചു കൂടിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!