രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കെഎസ്ആർടിസി ജീവനക്കാർ പണിയെടുത്താൽ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. തൊഴിലാളികൾ പണിയെടുത്ത് ഏപ്രിൽ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താൽ കൂലി വാങ്ങാൻ തൊഴിലാളികൾക്കറിയാമെന്നും അദ്ദേഹം…
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.അതിനിടെ, അസാനി തീവ്ര ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളിൽ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്…
ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനി, മംഗോൾപുരി മേഖലകളിൽ പൊളിക്കൽ നടപടി തുടർന്ന് കോർപ്പറേഷൻ. വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ നടപടി. തെക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ഓഖ്‌ല ന്യൂ ഫ്രണ്ട്സ് കോളനിയിലും , നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ…
കുത്തബ് മിനാറിൻ്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന പ്രതിഷേധവുമായി വലതുപക്ഷ സംഘടനകൾ. മഹാകൽ മാനവ് സേന ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധം നടത്തിയത്. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.യുനെസ്കോ അംഗീകരിച്ച പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട ചരിത്ര…
വാഗമണ്ണില്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുത്തു. വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകര്‍ക്കും കാണാനെത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സംഘാടകര്‍ക്കും നടനും എതിരെ കേസ് എടുക്കണമെന്ന കെ എസ് യുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി…
കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ പി ജെ വിൻസന്റ് സ്ഥാനമൊഴിയുന്നു. ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിജെ വിൻസന്റ് വിസിക്ക് കത്ത് നൽകിയിരിക്കുകയാണ്. ചോദ്യപ്പേപ്പർ ആവർത്തന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനമൊഴിയുന്നതെന്നാണ് വിവരം. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച്…
ബി.കോം മൂന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിൽ ഉത്തരവും. കാലിക്കറ്റ് സർവ്വകലാശാലയുടെ ബി.കോം മൂന്നാം സെമസ്റ്റർ കോർപ്പറേറ്റ് അക്കൗണ്ടിങ് പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് ചോദ്യത്തിനൊപ്പം ഉത്തരവും അച്ചടിച്ച് വന്നത്.ചോദ്യക്കടലാസിന്റെ രണ്ടാം ഭാഗത്തിലെ 23-ാമത്തെ ചോദ്യത്തിനൊപ്പമാണ് ഉത്തരവും അച്ചടിച്ച് വന്നത്. ‘വാട്ട് ഈസ് വാല്യൂവേഷൻ ബാലൻസ്…
ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കാസർകോട്ടെ കടയുടമയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുളള കൂൾബാറിൽനിന്ന് ഷവർമ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്.കൂടാതെ ഷവർമ…
ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ഫോണ്‍ ടവറില്‍ കയറിയ യുവതി കടന്നല്‍കുത്തേറ്റ് താഴേക്ക് ചാടി. തമിഴ്‌നാട് സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ കായംകുളം ബിഎസ്എന്‍എല്‍ ഓഫീസിലായിരുന്നു സംഭവം. 23 വയസ്സുകാരിയായ യുവതി ഓഫീസിലെത്തി ശൗചാലയം അന്വേഷിച്ച് മുകളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ യുവതി ടവറില്‍…
വിദേശത്തേക്ക് ജോലിക്ക് പോകുന്നവർക്ക് ഇനി മുതൽ സംസ്ഥാന പൊലീസിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അവകാശമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് തീരുമാനം.ഇത് സംബന്ധിച്ചുളള സർക്കുലർ സംസ്ഥാന പൊലീസ് മേധാവി ഇറക്കി. നേരത്തെ ലഭിച്ചിരുന്ന ‘പൊലീസ്…