രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കളിക്കുന്നതിനിടെ തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.തൃശ്ശൂർ ഇരിങ്ങാലക്കുട ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടിൽ നിഥിൻ, ദീപ ദമ്പതികളുടെ 11 മാസമുളള മകൻ മീരവ് കൃഷ്ണയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.വീട്ടിനുളളിൽ കളിച്ചു കൊണ്ടിരിക്കെ പന്ത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട വീട്ടുകാർ…
തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ ഏഴ് മരണം. ബസ് കൊക്കയിലേക്ക് മരിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 പേർക്ക് പരിക്കേറ്റു.ചിറ്റൂര്‍ ജില്ലയിലെ ഭകരൺപേടിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടമുണ്ടായതെന്നും…
സംസ്ഥാനത്ത് സഹകരണ ബാങ്കുകളും റേഷന്‍കടകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാല് ദിവസം ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുമെന്നതിനാലാണ് ഇന്ന് സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.…
കണ്ണൂര്‍:റെയില്‍വേ സ്‌റ്റേഷന് കിഴക്കേ കവാടത്തില്‍ എസ്കലേറ്റര്‍ സംവിധാനം ഒരുങ്ങുന്നു. ഇതിനാവശ്യമായ സാധനങ്ങളെല്ലാമെത്തിച്ചു.ഏപ്രില്‍ പത്തോടെ എസ്കലേറ്റര്‍ പൂര്‍ണ സജ്ജമാക്കി യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും.നേരത്തെയുണ്ടായ വഴികള്‍ മണ്ണിട്ട് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയിതിട്ടുണ്ട്. എസ്കലേറ്റര്‍ സ്ഥാപിക്കുന്ന സ്ഥലത്തെ ഇരുവശവും റൂഫിംഗ് ഷീറ്റുകള്‍ കൊണ്ട് മറച്ചു കഴിഞ്ഞു. പ്രധാന പാര്‍ട്‌സുകളെല്ലാം…
ഇടുക്കി:ഇടുക്കി മൂലമറ്റത്തെ തട്ടുകടയിലുണ്ടായ വെടിവെയ്പ്പിൽ ഒരാള്‍ മരിച്ചു. കീരിത്തോട് സ്വദേശി സനൽ സാബുവാണ് വെടിവെയ്പ്പില്‍ മരിച്ചത്. മാര്‍ട്ടിന്‍ ജോസഫെന്നയാളാണ് വെടിവെച്ചത്. വെടിവെയ്പ്പില്‍ മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. പ്രതിയായ മാര്‍ട്ടിനെ പൊലീസ് പിടിക്കൂടിയിട്ടുണ്ട്.ബസ് ജീവനക്കാരനാണ് കൊലപ്പെട്ട സനൽ. മൂലമറ്റം സ്വദേശി പ്രദീപിനാണ് വെടിവെയ്പ്പിൽ പരുക്കേറ്റത്.നാട്ടുകാര്‍ക്ക് നേരെ…
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ചൊവ്വാഴ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദ്വിദിന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമായിരിക്കുമെന്ന് സിഐടിയു…
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108 രൂപ രണ്ട് പൈസയായി. ഡീസല്‍ ലിറ്ററിന് 95 രൂപ 3 പൈസ. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍…
നേമം നരുവാമൂട് പൊലീസ് സ്‌റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിന്റെ ചില്ല് ക്രിമിനൽ കേസ് പ്രതി എറിഞ്ഞു തകർത്തു.തിരുവല്ലം പൊലീസിന്റെ വാഹനം തകർത്ത് പോലീസിനെ അക്രമിച്ച് കേസിലെ പ്രതി സുറുമ അനൂപ് എന്നു വിളിക്കുന്ന നരുവാമൂട് സ്വദേശി അനൂപ് ആണ് ജീപ്പിന്റെ ചില്ല് എറിഞ്ഞു…
ശബരിമലയിൽ വഴിപാട് നിരക്കുകൾ പുതുക്കി. 80 രൂപയായിരുന്ന അരവണക്ക് 100 രൂപ വർധിപ്പിച്ചു. പടി പൂജയ്ക്ക് 1,37,900 രൂപയാക്കി. ഗണപതി ഹോമത്തിന് 300 രൂപയായിരുന്നത് 375 രൂപയാക്കി വര്‍ധിപ്പിച്ചു. അഭിഷേക നെയ് നൂറ് മില്ലിക്ക് 100 രൂപയാക്കി പുതുക്കി. തുലാഭാരം നടത്തുന്നതിന് ആദ്യം 500…
അപേക്ഷാ ഫോറങ്ങളിൽ ഇനി മുതൽ താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം ഉണ്ടാകില്ലെന്ന് സർക്കാർ. ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. മുൻപ് വിവിധ സർക്കാർ സേവനങ്ങൾക്കായി അപേക്ഷയെഴുതുമ്പോൾ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേർക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു.…