രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സോളാർ മാനനഷ്ടക്കേസിൽ സബ് കോടതി ഉത്തരവിന് സ്റ്റേ.വി.എസ് അച്യുതാനന്ദനെതിരായ വിധി ജില്ലാക്കോടതിയാണ് സ്റ്റേ ചെയ്തത്. ഉമ്മൻ ചാണ്ടിക്ക് 10.10 ലക്ഷം രൂപ നൽകാനായിരുന്നു വിധി. വിവാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് നടത്തിയ ഒരു പരാമർശത്തിനെതിരെ ഉമ്മൻചാണ്ടി…
കണ്ണൂർ: ലോകത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മൂന്ന് വർഷം തികയുന്ന ഇന്ന് ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത ധീര ജവാൻമാരുടെ ഓർമ്മ പുതുക്കി ജില്ലാ സൈനിക കൂട്ടായ്മ ആയ ടീം കണ്ണൂർ സോൾജിയേഴ്സ്.2019 ഫെബ്രവരി 14 നാണ് CRPF വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്.…
എറണാകുളം: സിപിഎം സംസ്ഥാന സമ്മേളന വേദിമാറ്റി. പ്രതിനിധി നമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ നടത്തും. നേരത്തെ സമ്മേളനം നിശ്ചയിച്ചിരുന്ന വേദി ബോൾഗാട്ടി പാലസ് ആയിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് വേണ്ടിയാണ് വേദി മാറ്റം. പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും.…
കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി അസിസ്റ്റന്റ് കമ്മീഷണർ സി. പി സദാനന്ദൻ. കസ്റ്റഡിയിലുള്ള നാല് പേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തിൽ…
കുതിരവട്ടം മാനസികആരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി.ഉമ്മുകുൽസു, ഷംസുദീൻ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്.മെഡിക്കൽ കോളേജ് പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. 469 അന്തേവാസികളുള്ള കുതിവരട്ടത്ത് നാല് സുരക്ഷാജീവനക്കാർ മാത്രമാണുള്ളത്. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പും…
കൊവിഡ് പരിശോധന നിരക്കുകൾ കൂട്ടിയില്ലെങ്കിൽ ലാബുകൾ അടച്ചിടും. സർക്കാർ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു. നിരക്ക് കൂട്ടിയില്ലെങ്കിൽ ലാബ് അടച്ചിടുമെന്ന് മെഡിക്കൽ ലബോറട്ടറി ഉടമകളുടെ സംഘടന അറിയിച്ചു. ആര്‍ടിപിസിആര്‍ , ആൻ്റിജൻ പരിശോധന നിരക്കുകള്‍ 300 ഉം 100 മായി സർക്കാർ…
കണ്ണൂർ : വനിത പൊലീസിനെ ഭീഷണിപ്പെടുത്തി സി ഐ ടി യു. കണ്ണൂർ മാതമംഗലത്താണ് സംഭവം. പാർട്ടി ഓഫിസിൽ നിന്നും വധശ്രമക്കേസ് പ്രതിയെ പിടികൂടിയതിനാണ് വനിത എസ് ഐ CITU പെരിങ്ങോം ഏരിയ സെക്രട്ടറി പരസ്യമായി ഭീഷണിപ്പെടുത്തിയത്. വധശ്രമക്കേസ് പ്രതിയായ കണ്ണൂർ പുലിയംകോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി…
സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സിൽവർലൈനിൽ സർവ്വേ നടപടികൾ തുടരാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ-റെയില്‍ സര്‍വെ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.ഹരജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ നിർത്തി വെക്കണം എന്ന ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ഡി.പി.ആര്‍…
പാലക്കാട്: പാലക്കാട് ചെറാട് മലയിൽ ഇന്നലെ കയറിയ ആദിവാസിക്കെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ്. ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണൻ വനത്തിനുള്ളിൽ കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ തിരിച്ചിറക്കിയത്.മലയില്‍ കൂടുതൽ പേരുണ്ടോ എന്നറിയാൻ ഇന്ന് വീണ്ടും തെരച്ചിൽ നടത്തും. ബാബുവിനെതിരായി കേസെടുക്കുന്നതിൽ തീരുമാനം പിന്നീട്…
കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജിയെ എന്‍ഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യംചെയ്യുന്നു. നോട്ടീസ് നൽകി വിളിച്ച് വരുത്തിയാണ് ചോദ്യംചെയ്യുന്നത്. പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെ എം ഷാജി എംഎൽഎ അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തിൽ…