രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ സി പി എം നേതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദേശം. കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പരാതിയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ് ടൗൺ പോലീസിന് നിർദ്ദേശം നൽകിയത്. സി പി എം തളിപ്പറമ്പ്…
വളപട്ടണം: കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ പടന്നപ്പാലത്തെ സന്തോഷ് കുമാർ (40) ആണ് മരിച്ചത്.പാപ്പിനിശ്ശേരി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പോലീസിൽ മിസ്സിങ്ങ് കേസിന് തിരച്ചൽ നടത്തവേയാണ് പുഴയിൽ ചാടിയത്. ടൗൺ പോലീസ്…
കോഴിക്കോട്: കണ്ണൂർ സർവ്വകലാശാലയിൽ പാർട്ടി നേതാവിന്റെ ഭാര്യക്ക് നിയമനം നൽകാനായി രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ട ഉദ്യോഗാർത്ഥിക്ക് കാലിക്കറ്റ് സർവ്വകലാശാലയുടെ രണ്ട് റാങ്ക് പട്ടികകളിൽ ഒന്നാം സ്ഥാനം. കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് അസോ. പ്രൊഫസറായി നിയമനം നൽകാനായി പിന്തള്ളപ്പെട്ട ഡോ.…
തിരുവനന്തപുരം: വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യാപ്പെടാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുമെന്ന്…
സ്വകാര്യ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ നൽകിവന്നിരുന്ന സൗജന്യ ചികിത്സയാണ് നിർത്തിയത്. കാരുണ്യ ആരോഗ്യ ഇൻഷൂറൻസിൽ അംഗമായവർക്ക് മാത്രമേ ഇനി സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ. കോവിഡ്…
തലശ്ശേരി: കാത്തിരിപ്പിന് വിരാമമിട്ട് എരഞ്ഞോളിപ്പാലം യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നു. ഇതുവഴിയുള്ള യാത്രക്കാർക്ക് ഇനി ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രചെയ്യാം. ജനുവരി 30-ന് 3.30-ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കുമെന്ന് അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ. അറിയിച്ചു.പാലം തുറക്കുന്നതോടെ കൂത്തുപറമ്പിൽനിന്ന് തലശ്ശേരിയിലേക്കുള യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താം. തലശ്ശേരി-കൂത്തുപറമ്പ് റൂട്ടിലെ…
ഇരിക്കൂർ: നിലാമുറ്റത്തെ സ്വലാത്ത് ഭണ്ഡാരം കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. മണ്ണൂരിലെ പുതിയപുരയിൽ സജീവനെയാണ് (41) അറസ്റ്റ് ചെയ്തത്.രണ്ടാഴ്ച മുമ്പാണ് മഖാമിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി മോഷണം പോയത്. ഭണ്ഡാരം മോഷ്ടിക്കുന്നത് മസ്ജിദ് പരിസരത്ത് സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമായിരുന്നില്ല.അഞ്ചുദിവസം…
കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ്. റിപ്പബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്.സമയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്.…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. സ്പെഷൽ സിറ്റിങ് നടത്തും. നാളെ 10.15ന് ആണ് വാദം കേൾക്കുക. മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളത് കൊണ്ടല്ല പക്ഷേ അധികം സമയം…
കാസർകോട് : സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിൽ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ…