രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മുഖ്യമന്ത്രി യോഗം നടക്കുന്ന ടി.ഡി.എം ഹാളില്‍ എത്തിയ ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച…
കൊടുങ്ങല്ലൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്-ബിജെപി റാലി. കൊടുങ്ങല്ലൂരിൽ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. ‘ഡിവൈഎഫ്‌ഐ നാറികളേ, കണ്ണൂരിലെ തരിമണലിൽ, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങൾ’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി. പ്രകടനം…
കണ്ണൂരിലെ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ്.തില്ലങ്കേരിയ്ക്കൊപ്പം 200ഓളം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.കണ്ണൂർ നഗരത്തിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് തില്ലങ്കേരി അടക്കമുള്ളവർ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.കണ്ണൂർ ബാങ്ക്…
ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തില്‍ ബേപ്പൂര്‍ സ്വദേശി പിടിയിലായി.ആര്‍ എസ് എസ് പ്രവര്‍ത്തകനായ വെള്ളയില്‍ മേഹന്‍ ദാസാണ് പിടിയിലായത്. അക്രമ കാരണം വ്യക്തമല്ല. ആക്രമിച്ച സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ബിന്ദു…
കൊവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നൽകുന്നു. എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്.ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി പാരസെറ്റമോള്‍ ഗുളികള്‍ നൽകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു…
പ്രതിപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടൽ തുടരുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി…
ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. പ്രിന്‍റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ നിന്നാണ് രാസവസ്തു ചോർന്നതാണ് അപകടത്തിന് കാരണമായത്.…
സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിൻസിപ്പൽ ആക്കും. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയനവർഷം മുതലാണ്. വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച കമ്മിറ്റി ആയിരുന്നു ഖാദർ കമ്മിറ്റി. ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം എന്ന ശുപാർശയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്.ഇത്…
ചെന്നൈ: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്.കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.ആരാധനാലയങ്ങളിൽ നിയന്ത്രണത്തിനും സ്കൂളുകൾ അടയ്ക്കാനും സാധ്യതയുണ്ട്. നിയന്ത്രണങ്ങളുടെ…
കോവിഡ് ഹോം ഐസൊലേഷന്‍ മാര്‍ഗരേഖയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. ഹോം ഐസൊലേഷന്‍റെ കാലാവധി ഏഴ് ദിവസമായി കുറച്ചു.ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് കേസുകളിലാണ് ഈ മാര്‍ഗരേഖ ബാധകമാവുക. തുടര്‍ച്ചയായ മൂന്ന് ദിവസം പനി ഇല്ലെങ്കില്‍ കോവിഡ് പോസിറ്റീവായി ഏഴ് ദിവസത്തിന്…