രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തൃശൂർ : കുതിരാൻ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിന് തുറന്നു നൽകും. ഉച്ചയ്ക്ക് 12 മണിക്കാണ് രണ്ടാം തുരങ്കം തുറക്കുക.തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് കടത്തി വിടുക. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഇന്ന് മുതൽ ഒഴിവാക്കും. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ലെങ്കിലും…
ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും. ഫെബ്രുവരി 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. 70 ഡോളർ (ഏകദേശം അയ്യായിരം രൂപ) ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. റഷ്യയിലെ ലോകകപ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് ടിക്കറ്റ് നിരക്ക്.ആഗോള വിപണിയിൽ…
കേരളത്തില്‍ കൊവിഡ് നഷ്ടപരിഹാര വിതരണം തൃപ്തികരമല്ലെന്ന വിമര്‍ശനവുമായി സുപ്രിംകോടതി. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി അപേക്ഷ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം എന്തുകൊണ്ട് കുറയുന്നുവെന്ന് കോടതി മുന്‍പ് ചോദിച്ചിരുന്നു.അപേക്ഷ സമര്‍പ്പിച്ചവരില്‍ 23,652…
തൃശൂരിൽ വിദ്യാർഥിക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസം, വസ്ത്രം ധരിച്ചതിനെ ചോദ്യം ചെയ്താണ് ആക്രമിച്ചതെന്ന് അമൽ.അധ്യാപികയോട് നാട്ടുകാർ മോശമായി പെരുമാറി. ബൈക്ക് റെയ്‌സ് നടത്തിയിട്ടില്ലെന്നും അമൽ പറഞ്ഞു. സംഭവത്തിൽ അമലിനെതിരെയും പൊലീസ് കേസെടുത്തു. ചേതന കോളജിലെ ബിരുദവിദ്യാർഥിയായ അമലിനാണ് മർദനമേറ്റത്. ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ്…
ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു. ഈ സീസണു ശേഷം വിരമിക്കുമെന്ന് സാനിയ അറിയിച്ചു. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ തോറ്റുപുറത്തായതിനു പിന്നാലെയാണ് താരം കളി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. 35കാരിയായ താരം മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരമാണ്.…
തൃശൂരിൽ വിദ്യാർഥിനി ബൈക്കിൽ നിന്ന് വീണതിന് സഹപാഠിക്ക് ക്രൂരമർദനം.ചേതന കോളജിലെ ബിരുദവിദ്യാർഥിയായ അമലിനാണ് മർദനമേറ്റത്. ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് ഇവർ ബൈക്കിൽ നിന്ന് വീണത്. ഉടൻ തന്നെ ബൈക്ക് സൈഡാക്കി കോളജിൽ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തി ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് വിട്ടു. തുടർന്നായിരുന്നു…
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി.കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം.കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍ . കഴിഞ്ഞ…
സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ…
തലശ്ശേരി: എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. തലശ്ശേരി -വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ യാത്രാദുരിതത്തിന് രണ്ടാഴ്ചക്കകം പരിഹാരമാകും.എട്ടുവര്‍ഷം മുമ്ബ് നിര്‍മാണം തുടങ്ങിയ എരഞ്ഞോളി പുതിയ പാലം പ്രവൃത്തി അവസാന ഘട്ടത്തിലെത്തി.വിദേശ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച പഴയ എരഞ്ഞോളി പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിതത്. 94 മീറ്റര്‍…
ഒമിക്രോൺ വ്യാപന ഭീഷണിയുടെ സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി.ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് നിയന്ത്രിച്ച പശ്ചാത്തലത്തിൽനാളെ മുതൽ…