രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു.തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്താൽ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.രാജ്യത്തെ ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു.ബിജെപിയുടെ അച്ചടക്ക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു.…
കണ്ണൂർ: താഴെച്ചൊവ്വയിൽ വാഹനാപകടം, ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു .അപകടത്തിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് കാരനും പരിക്കേറ്റു. താഴെചൊവ്വ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.…
സിൽവർ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാൻ കഴിയില്ലെന്ന് കെ റെയിൽ എം.ഡി അജിത് കുമാർ. മറ്റ് സംസ്ഥാനങ്ങളും പദ്ധതികളുടെ ഡി.പി.ആർ പുറത്ത് വിടില്ലെന്നാണ് കെ.റെയിലിൻറെ വാദം.അതേസമയം വിവരാവകാശ നിയമ പ്രകാരം പദ്ധതിയുടെ ഡി.പി.ആർ നൽകാൻ കഴിയില്ലെന്ന് അറിയിച്ച വിവരാകാശ കമ്മീഷണർ മുഖ്യമന്ത്രി വിളിച്ച…
മാവേലി എക്‌സ്പ്രസ്സില്‍ പൊലീസിന്റെ ചവിട്ടേറ്റ ആളെ തിരിച്ചറിഞ്ഞു. പൊന്നന്‍ ഷമീര്‍ എന്നയാളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതികയാണ് പൊന്നന്‍ ഷമീര്‍.കൂത്തുപറമ്പ് നിര്‍വേലി സ്വദേശിയും ഇപ്പോള്‍ ഇരിക്കൂറില്‍ താമസിക്കുന്നതുമായ ആളുമാണ്…
നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ‘മേപ്പടിയാന്‍’ സിനിമ നിര്‍മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. മേപ്പടിയാന്‍ സിനിമയുടെ നിര്‍മാതാവാണ് ഉണ്ണി മുകുന്ദന്‍.…
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകി. ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദേശം.ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപരിപാടകളിലും പ്രശ്‌നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പൊലീസിന് നിർദേശമുണ്ട്.സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ…
കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസിൽ സുഹൈലിന് ഒപ്പം അറസ്റ്റിലായ മാതാപിതാക്കൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം. സാക്ഷികളെ…
ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗിയക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ദേശവിരുദ്ധരെയും ഭരണഘടനാ വിരുദ്ധരെയും കാവി ധാരികളായ നേതാക്കൾ സംരക്ഷിക്കുന്നു. ഇത് രാജ്യത്തിൻ്റെ ഏറ്റവും വലിയ ദുരന്തമാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. നേരത്തെ മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മത…
പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ 12 വയസ്സുകാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന ഇയാളെ ഒരു മാസം മുൻപ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.രണ്ട് മാസം മുൻപാണ് സംഭവമുണ്ടായത്. കോഴിക്കോട്…
കർണാടകയിലെ കോളജിൽ വീണ്ടും ശിരോവസ്ത്രത്തിനു വിലക്ക്. ചിക്കമഗളുരു സർക്കാർ കോളജിലാണ് ഹിജാബിനു വിലക്കേർപ്പെടുത്തിയത്. ക്യാമ്പസിൽ ഹിജാബണിഞ്ഞെത്തിയ അഞ്ച് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പുറത്താക്കി. കാവി ഷാൾ ധരിച്ച് ഏതാനും വിദ്യാർത്ഥികൾ കോളജിൽ എത്തുകയും മുസ്ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങൾ ഈ ഷാൾ അണിയുമെന്ന് അറിയിക്കുകയും…