ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി; മുഖ്യമന്ത്രിക്ക് കത്ത്

നടിയെ ആക്രമിച്ച കേസിൽ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി.തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് വി എൻ അനിൽ കുമാർ…

/

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക്…

//

കണ്ണൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: കോളജ് അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യ(24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മാത്തില്‍ ഗുരുദേവ കോളജിലെ അധ്യാപികയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം…

//

കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ മെഡിക്കല്‍ കോളജിനെ മികച്ച മെഡിക്കല്‍ കോളജാക്കി മാറ്റുകയാണ് ലക്ഷ്യം. കാസര്‍ഗോഡുള്ള ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദഗ്ധ ചികിത്സ ലഭ്യമാക്കും. ഒപി പ്രവര്‍ത്തനം ആരംഭിച്ചത് കാസര്‍ഗോഡിനെ സംബന്ധിച്ചെടുത്തോളം…

//

2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്

2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലിനാണ് പുരസ്കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.മഹാകവി ജി.ശങ്കരക്കുറുപ്പിന്‍റെ 44-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് അവാര്‍ഡ് സമര്‍പ്പിക്കും. ഡോ. എം.ലീലാവതിയാണ് സാറാ ജോസഫിന് പുരസ്കാരം സമ്മാനിക്കുക.ജി.ശങ്കരക്കുറുപ്പ്…

//

‘ഇലക്ട്രിക് പോസ്റ്റിൽ നിന്ന് മൂന്ന് തവണ തീ വീണു’; വൈദ്യുതി കണക്ഷൻ എടുത്തിട്ടില്ലെന്നും ആക്രിക്കട ഉടമ

തിരുവനന്തപുരം: പിആർഎസ് ആശുപത്രിക്ക് സമീപം ഇന്നുണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം ഇലക്ട്രിക് പോസ്റ്റിൽ നിന്ന് തീ വീണതാണെന്ന് ആക്രിക്കട ഉടമ നിഷാൻ. . രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായതെന്നും അച്ഛൻ സുൽഫിയടക്കം മൂന്ന് പേർ സ്ഥലത്തുണ്ടായിരുന്നുവെന്നും നിഷാൻ പറഞ്ഞു. ഇവരെല്ലാം തീ പടർന്നപ്പോൾ ഓടി…

/

തമിഴ്നാട്ടിൽ ജല്ലിക്കട്ട് പരിശീലനത്തിനിടെ അപകടം; 50 ഓളം പേർക്ക് പരിക്കേറ്റു, സംഘാടകർക്കെതിരെ പൊലീസ് കേസ്

ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന ഊർ തിരുവിഴക്കിടെ കാളകൾ വിരണ്ടോടി അൻപതോളം പേർക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന പരിശീലനമാണിത്. അനുമതി നിഷേധിച്ച് ചടങ്ങ് നടത്തിയതിന് അഞ്ച് സംഘാടകർക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു. മാർകഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര്…

പൊലീസിന്റെ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ മാത്രമൊരു വകുപ്പ്; ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് കെ.സുധാകരന്‍

മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ പരിഹസിച്ച് കെ സുധാകരന്‍. പൊലീസിന്റെ ക്രൂരതകള്‍ക്ക് മാപ്പ് പറയാന്‍ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കഴിവുകെട്ട ആഭ്യന്തര മന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. അക്രമങ്ങള്‍ ദിനംപ്രതി…

/

കെ.എസ്. ആർ.ടി.സി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമം; അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

കെ.എസ്. ആർ.ടി.സി ഡിപ്പോകളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പമ്പുകൾക്കെതിരെ സ്വകാര്യ ലോബി ഹൈക്കോടതിയിൽ പോയെങ്കിലും പരാജയപ്പെട്ടു. പമ്പുകൾ തുടങ്ങുന്നത് തടയാൻ മറ്റ് മാർഗങ്ങൾ നോക്കുകയാണ് ഇപ്പോൾ. എന്തൊക്കെ തടസം ഉണ്ടായാലും പമ്പുകൾ…

//

മന്ത്രി വിഎൻ വാസവന്റെ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു

കോട്ടയം: സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ഏറ്റുമാനൂർ എംഎൽഎയുമായ വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു. ഔദ്യോഗിക വാഹനമാണ് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൺമാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് പാമ്പാടിയിൽ വെച്ചായിരുന്നു അപകടം.…

/