/

തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം; മന്ത്രി റോജി എം. ജോണിന് സ്വീകരണം നൽകി

10 മിനിറ്റ് വായിച്ചു

കണ്ണൂർ: തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർഥിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോണിനുള്ള സ്വീകരണവും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടി മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. പൂർവ വിദ്യാർഥികൾ നിർമിച്ച ഗേറ്റിന്റെ സമർപ്പണവും നടന്നു. പരിപാടിയിൽ പൂർവ അധ്യാപകരെ ആദരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു മന്ത്രിക്ക് സ്വീകരണം നൽകിയത്. തുടർന്ന് വിവിധ കലാപരിപാടികളും പായസവിതരണവും നടന്നു. പൂർവ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, ജില്ലാ പഞ്ചായത്ത് അംഗം എ.വി. ലേജു, ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന വില്യം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഡി. പ്രവീൺ, കണ്ണൂർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ആർ.ഡി.ഡി. എ.കെ. വിനോദ് കുമാർ, കണ്ണൂർ ഡി.ഡി.ഇ. ഡി. ഷൈനി, തളിപ്പറമ്പ് ഡി.ഇ.ഒ. ഡോ. ജയന്തി സുധാകരൻ, പയ്യന്നൂർ എ.ഇ.ഒ. എം.എ. അബ്ദുൾ റഷീദ്, സ്കൂൾ പ്രധാനാധ്യാപകൻ കെ. പ്രസാദ്, സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാ. ജോർജ് എളുക്കുന്നേൽ,ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിൻസ് വെള്ളക്കട, ജോളി സണ്ണി പതിയിൽ, പി.ജെ. ജോസ്, മഞ്ജു വിനോദ്, മാത്യു തടത്തിൽ, കെ. എം. ഷാജി, കെ. കെ. ജെയ്മോൻ, ജോസഫ് മുള്ളൻമട, ടിമ്മി എലിപ്പുലിക്കാട്ട്, പി.ടി.എ പ്രസിഡന്റ് കെ. സി. പ്രസൂൺ, എസ്.എം.സി ചെയർമാൻ കെ.എം.വിജോ , പൂർവ വിദ്യാർഥി പ്രതിനിധി വി.ജി.ശ്രീനിവാസൻ, സ്കൂൾ ചെയർമാൻ അനന്തു രതീഷ് തുടങ്ങിയവർ പങ്കെടുത്തു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!