കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തലശ്ശേരി: എരഞ്ഞോളി ചോനാടം കുഞ്ഞിക്കൂലം അണ്ടിക്കമ്പനിക്ക് സമീപം ഇരുചക്ര വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. എരഞ്ഞോളി സ്വദേശികളായ ആകാശ്, രജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. …
ഇരിട്ടി : ഉളിയിൽ സബ് രജിസ്‌ട്രാർ ഓഫീസ് ബുധനാഴ്ച മുതൽ ഇരിട്ടി കീഴൂരിലെ പുതിയ കെട്ടിടത്തിൽ പൂർണ പ്രവർത്തനസജ്ജമാകും.100 വർഷത്തിലധികം പഴക്കമുള്ള ഫലയലുകൾ ഉൾപ്പെടെ എല്ലാ ഫയലുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.പുതിയ ഓഫീസ് ഉദ്ഘാടനം ഒരാഴ്ച മുൻപ് നടന്നെങ്കിലും ഫയലുകൾ എല്ലാം വള്ള്യാട്ടെ വാടകകെട്ടിടത്തിൽനിന്ന്…
കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് ഗവ. വനിത കോളജിനും ഐഡിയൽ ഡെക്കറിനും ഇടയിൽ കൂറ്റന്‍ ആൽമരം കടപുഴകി.ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് റോഡിലേക്ക് ആൽമരം കടപുഴകിയത്. അപകടസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.റോഡിലേക്ക് പൂർണമായി നിലംപൊത്തിയ നിലയിലായിരുന്നു മരം. കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ്…
തളിപ്പറമ്പ്: പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം റദ്ദാക്കി. പ്രതിപക്ഷ എതിർപ്പ് അവഗണിച്ചാണ് ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചത്.2002ൽ അന്നത്തെ ഭരണസമിതി തീരുമാനമെടുത്ത് സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി…
ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പത്തൊമ്പതിന്റെ അർദ്ധവാർഷിക കുടുബ സമ്മേളനം ആമോദം കണ്ണൂർ ചാല ഹിൽസ് ലെ സാധു മെറി കിങ്ഡം വാട്ടർ തീം പാർക്കിൽ വച്ച് നടന്നു. ജെ സി ഐ സെനറ്റർ ഡോക്റ്റർ നിതാന്ത് ബാലശ്യാമിന്റെ അധ്യക്ഷതയിൽ ജെ സി ഐ…
തലശ്ശേരി: ചെമ്പ്രയിൽ വീടുകൾക്ക് മുന്നിൽ റീത്ത്വെച്ച് സാമൂഹിക വിരുദ്ധരുടെ ഭീഷണി. സർക്കാർ ജീവനക്കാരുടെ സംഘടന നേതാവും സാമൂഹിക പ്രവർത്തകനുമായ അമൃതത്തിൽ ഇ.വി. രാമചന്ദ്രൻ, ചൈതന്യയിൽ ആർട്ടിസ്റ്റ് സന്തോഷ് എന്നിവരുടെ വീടുകൾക്ക് മുന്നിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതീക്ഷ റെസിഡന്റ്സ് അസോസിയേഷൻ യോഗത്തിൽ പരസ്യ മദ്യപാനത്തെ രാമചന്ദ്രൻ…
പാപ്പിനിശ്ശേരി: റെയിൽവേ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടല്‍ അടിച്ചുതകർത്തു. കൂള്‍ ലാൻഡ് എന്ന ഹോട്ടലിനു നേരെയാണ് അക്രമം നടന്നത്. ഹോട്ടലിന്റെ ഗ്ലാസുകള്‍ ഞായറാഴ്ച രാത്രിയിലാണ് അക്രമികള്‍ തകര്‍ത്തത്.തലേദിവസം ഭക്ഷണം കഴിച്ച ബില്‍ അടക്കാതെപോയതുമായി ബന്ധപ്പെട്ട് ഹോട്ടലുടമ ചോദ്യംചെയ്തപ്പോള്‍ വാക്കേറ്റമുണ്ടായതായി ഹോട്ടല്‍ ഉടമ പറഞ്ഞു. പ്രകോപിതനായ…
കണ്ണൂർ: തെരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്നതിന് കെട്ടിടസമുച്ചയമൊരുങ്ങി. കണ്ണൂർ താലൂക്ക് ഓഫീസ് വളപ്പിലാണ് മൂന്നുനില കെട്ടിടമൊരുങ്ങിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണ് കെട്ടിട സൗകര്യമൊരുക്കിയത്.ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രമുൾപ്പെടെയുള്ള സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനാണ് കെട്ടിടം നിർമിച്ചത്. താഴത്തെ നിലയിൽ പാർക്കിങ് സൗകര്യവും മുകളിലത്തെ നിലകളിൽ…
കണ്ണൂർ നഗരത്തിൽ പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മാരക ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം.കെ.അജ്നാസി (21) നെയാണ് പുലർച്ചെ 3 മണിയോടെ വാഹന പരിശോധനക്കിടെ യോഗശാല റോഡിൽ വെച്ച്ടൌൺ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ഇയാൾ…
പയ്യന്നൂർ: ഉടമസ്ഥലവും കെട്ടിടവും ഒഴിഞ്ഞുകൊടുത്തിട്ടും വാടകക്കാർ ഒഴിയാൻ വിസമ്മതിച്ച കെട്ടിടം പൊലീസ് സഹായത്തോടെ റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. കരിവെള്ളൂർ ഓണക്കുന്നിലെ പാത വികസന തടസ്സമാണ് അധികൃതർ യുദ്ധ സന്നാഹത്തോടെയെത്തി നീക്കിയത്.ചൊവ്വാഴ്ച രാവിലെയാണ് വൻ പൊലീസ് സന്നാഹത്തോടെയെത്തി കടക്കാരെ ബലമായി ഒഴിപ്പിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇരുനില…