രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചതിൽ വിമർശനവുമായി ബിജെപി. ഉത്തർ പ്രദേശ് മന്ത്രിയായ ദിനേഷ് പ്രതാപ് സിംഗാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് രംഗത്തെത്തിയത്. പൊതുസ്ഥലത്ത് സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് ദിനേഷ് പ്രതാപ് സിംഗ് പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെയാണ് കഴിഞ്ഞ ദിവസം…
തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്.സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ്…
രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ മുംബൈ താരം പൃഥ്വി ഷായും. എലീ ഗ്രൂപ്പ് ബിയിൽ അസമിനെതിരെ 379 റൺസ് നേടി പുറത്തായ പൃഥ്വി ഷാ ഈ പട്ടികയിൽ രണ്ടാമതെത്തി. താരം റിയാൻ പരഗിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു.…
മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ എസ് എസ് രാജമൗലി ചിത്രത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എ ആര്‍ റഹ്‌മാന്‍. അവിശ്വസനീയം എന്നാണ് ആര്‍ ആര്‍ ആറിന്റെ അവാര്‍ഡ് പ്രഖ്യാപന വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ആര്‍ആര്‍ആര്‍…
സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,130 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,040 രൂപയുമായി. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,245 രൂപയായി. ഇന്നലെയും…
അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അപകടം. ചെന്നൈയിൽ ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകർ…
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഗവര്‍ണറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ഹാഷ്ടാഗ് പ്രചാരണവും സജീവമാണ്. ഗെറ്റ്ഔട്ട്‌രവി എന്ന ഹാഷ്ടാഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പ്രതിഷേധ പോസ്റ്റുകള്‍ ബന്ധിപ്പിക്കപ്പെടുന്നത്.…
രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്ത്. ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്നും രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണെന്നും…
ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നത് വഴി ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോർപറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും…
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയത്. ആർ.ടി.പി.സി.ആർ ഫലം എയർ സുവിധയിൽ…