രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,140 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,120 രൂപയാണ്. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,250 രൂപയുമാണ് ഇന്നത്തെ വില. അതേസമയം ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.…
സർക്കാർ പരസ്യങ്ങളുടെ മറവിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് ആം ആദ്മി പാർട്ടിക്ക് 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസ്. ഡയറക്‌ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (ഡിഐപി) നൽകിയ റിക്കവറി നോട്ടീസിൽ പാർട്ടി 10 ദിവസത്തിനകം തുക നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ…
‘മെയ്ഡ് ഇന്‍ മക്ക, മെയ്ഡ് ഇന്‍ മദീന’ ഉത്പന്നങ്ങളുമായി സൗദി അറേബ്യ. സൗദിയിലെ പുണ്യ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി പുറത്തിറക്കുന്ന ഉത്പ്പന്നങ്ങളാണ് മെയ്ഡ് ഇന്‍ മക്ക മെയ്ഡ് ഇന്‍ മദീന എന്ന ബ്രാന്‍ഡില്‍ ഇറങ്ങുന്നതെന്ന് വ്യവസായ, ധാതു വിഭവ മന്ത്രാലയം വ്യക്തമാക്കി. മക്കയിലും മദീനയിലും നിര്‍മിക്കുന്ന…
യുഎഇയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില 16 ഡിഗ്രി വരെ താഴ്‌ന്നേക്കും. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കനത്ത മഴയ്ക്കിടെ അപകടകരമായ രീതിയില്‍…
ജമ്മു കശ്മിരിലെ കുപ്‌വാരയിലുണ്ടായ അപകടത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മലയിടുക്കിലെ കൊക്കയിലേക്ക് സൈനിക വാഹനം മറിയുകയായിരുന്നു. മേഖലയിൽ പതിവ് പരിശോധനകൾ നടത്തവെയായിരുന്നു അപകടം. കൊടുംത ണുപ്പ് അവഗണിച്ചും തെരച്ചിൽ നടത്തുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. മഞ്ഞ് നിറഞ്ഞ റോഡിലൂടെ വരുകയായിരുന്ന വാഹനം നിയന്ത്രണം…
തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കാരക്കോണം പിപിഎം എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകയറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി കുന്നത്തുകാല്‍ മാണിനാട് റോഡില്‍…
ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം, മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ട് മണിക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ…
ജോഷിമഠിലെ ഭൗമപ്രതിഭാസത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയേറ്റി ഉത്തർപ്രദേശിലെ അലിഗഡിലും വീടുകളിൽ വിള്ളൽ. അലിഗഡിലെ കൻവാരിഗഞ്ജിലെ വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസമായി വിള്ളൽ രൂപപ്പെടുകയാണ്. ഇതുകാരണം തന്നെ ജനങ്ങൾ ആശങ്കയിലാണ്. നഗരസഭാ അധികൃതരെ വിവരമറിയിച്ചുവെങ്കിലും അധികാരികൾ നടപടിയെടുക്കാൻ കൂട്ടാക്കുന്നില്ല’- പ്രദേശവാസി പറയുന്നു.…
അമേരിക്ക ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളിൽ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി വിഭാഗം. വിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ഏജൻസി ഒക്ടോബറിൽ…
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരെ 22.23 രൂപയിലെത്തി. യുഎസ് ഡോളറിനെതിരെ 13 പൈസ ഉയര്‍ന്ന് 81.61ലെത്തി. സൗദി റിയാലിനെതിരെ 21.57ലാണ് ഇന്ത്യന്‍ രൂപ ഇന്ന് വിനിമയം നടത്തുന്നത്. ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 81.73…