‘മോദിയുടെ നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കും’-ജയറാം രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് ആരോപണം. ഇത്തരം നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ…

//

ഛത്തിസ്‌ഗഢിൽ മാവോയിസ്‌റ്റ്‌ ഏറ്റുമുട്ടലിൽ മലയാളി ജവാൻ മരിച്ചു

ഛത്തിസ്‌ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ്‌ ജവാൻ കൊല്ലപ്പെട്ടു. പാലക്കാട്‌ അകത്തേത്തറ ധോണി ഇ.എം.എസ്‌ നഗറിൽ ദാറുസ്‌സലാം വീട്ടിൽ എസ്‌. മുഹമ്മദ്‌ ഹക്കീമാണ്‌ (35) മരിച്ചത്‌. മൃതദേഹം പകൽ രണ്ടോടെ കോയമ്പത്തൂരിൽ എത്തും. ഭാര്യ പി.യു. റംസീന.  …

//

ഹരിയാനയിൽ ബി.ജെ.പിക്ക്‌ തിരിച്ചടി

ഹരിയാനയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക്‌ വൻ തിരിച്ചടി. 22 ജില്ലാ പരിഷത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചിഹ്നത്തിൽ മത്സരിച്ച 102 സീറ്റിൽ എൺപതിലും ബി.ജെ.പി തോറ്റു. പഞ്ച്‌കുള, സിർസ ജില്ലകളിൽ ഒറ്റ സീറ്റിലും ബി.ജെ.പിക്കു ജയിക്കാനായില്ല. ബി.ജെ.പി ശക്തികേന്ദ്രമായി അറിയപ്പെടുന്ന അമ്പാലയിൽ രണ്ടു സീറ്റിൽ…

//

ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്​ഡ്​

രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എൻ.ഐ.എ റെയ്​ഡ്​. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് റെയ്​ഡ്​ നടക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥലങ്ങളില്‍ റെയ്​ഡ്​ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആറ് ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേന്ദ്രഏജന്‍സിയുടെ നടപടി. ഗുണ്ടാതലവന്മാരെ…

//

ഡല്‍ഹിയില്‍ ഗൃഹനാഥനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം…

//

വിഴിഞ്ഞം തുറമുഖ നിർമാണം; കേന്ദ്രസേനയെ വിന്യസിക്കണം -അദാനി ഗ്രൂപ്പ്

വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ്. കേരള പൊലീസിന്​ അക്രമം തടയാൻ സാധിക്കുന്നില്ല. വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നു. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പൊലീസ് നിഷ്ക്രിയമാണ്. വിഴിഞ്ഞം കേസ് വെള്ളിയാഴ്ച…

//

ഐ.ഒ.എ: ആദ്യ വനിത പ്രസിഡന്‍റായി പി.ടി. ഉഷ

പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ ആദ്യ വനിത പ്രസിഡന്‍റാവും. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഉഷക്ക്​ എതിരില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പി.ടി. ഉഷ മാത്രമായിരുന്നു. ഡിസംബര്‍ 10 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവില്‍ രാജ്യസഭാംഗമാണ്…

//

ഭാരത് ജോഡോ യാത്രക്കിടെ തിരക്കിൽപെട്ട് കെ.സി. വേണുഗോപാലിന് പരിക്ക്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ തിരക്കിൽപെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വീണ് പരിക്കേറ്റു. കൈയ്ക്കും കാൽമുട്ടിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് സംഭവം. യാത്രക്കിടെയുണ്ടായ തിരക്കിൽപെട്ട് കെ.സി. വേണുഗോപാൽ നിലത്ത് വീഴുകയായിരുകയായിരുന്നു. ഉടൻ യാത്രാ ക്യാമ്പിലെത്തിച്ച്…

///

അവസാനഘട്ട പ്രചരണത്തിനായി മോദിയും കെജ്രിവാളും ഇന്ന് ഗുജറാത്തിൽ

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കെ അവസാനഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളും ഇന്ന് ഗുജറാത്തിലെത്തും. ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന സൂറത്തിൽ ഇരുവരും പ്രചരണം നടത്തുമെന്നാണ് റിപ്പോർട്ട്. സൂറത്തിലെ മോത്ത വരച്ചയിൽ നടക്കുന്ന പൊതുപരിപാടിയിൽ നരേന്ദ്രമോദിസംസാരിക്കുമെന്ന് ബി.ജെ.പി വക്താവ് അറി‍യിച്ചു. ബറൂച്ചിലും ഖേദയിലും…

///

സിനിമാ-സീരിയല്‍ നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വിക്രം ഗോഖലെ അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.82 വയസായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് വിക്രം ഗോഖലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം…

/