രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ജാഫ്ന – ചെന്നൈ വിമാന സർവീസ് പുനരാരംഭിച്ച് ശ്രീലങ്ക. കൊവിഡ് ബാധയെ തുടർന്ന് സർവീസ് നിർത്തിവച്ച് മൂന്നു വർഷങ്ങൾക്ക് ശേഷം ഇന്ന് മുതലാണ് സർവീസ് പുനരാരംഭിച്ചത്. ശ്രീലങ്ക വിമാനത്താവള അതോറിറ്റി വക്താവ് ഇക്കാര്യം അറിയിച്ചു. അലയൻസ് എയർ ഒരാഴ്ച നാല് തവണ സർവീസ് നടത്തും.…
ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് വഴിമുടക്കിയായെന്നും അദ്ദേഹം പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിശബ്ദ പ്രചാരണത്തിന് സ്ഥാനമില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര മുന്നണി കെട്ടിപ്പടുക്കാന്‍ കഴിയുന്ന ധ്രുവമാകാന്‍ കോണ്‍ഗ്രസിന്…
അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം. ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ഹിമാചൽ പ്രദേശിന്‍റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്വീന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ സാന്നിധ്യത്തിൽ ഷിംലയിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം സച്ചിൻ പൈലറ്റ്, അശോക്…
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വീന്ദർ സിങ് സുഖുവിന്‍റെ പേര് അംഗീകരിച്ച് ഹൈക്കമാൻഡ്. നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിലെത്തി. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാനം ഉണ്ടാകും. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ…
ബി.ജെ.പി ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ ശ്രീകമലത്തില്‍ നടന്ന യോഗത്തിലാണ് പട്ടേലിന്‍റെ പേര് നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പട്ടേലിനെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള…
ഹിമാചലിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽ ഭയമില്ലെന്ന് വിക്രമാദിത്യ സിങ്. കോൺഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്. ആവശ്യമെങ്കിൽ എം.എൽ.എമാരെ സുരക്ഷിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട പ്രവർത്തകരുടെ സ്നേഹത്തിന് നന്ദിയുണ്ട്. എം.എൽ.എമാരുടെയും, ഹൈക്കമാൻഡിന്‍റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കും. വീരഭദ്രസിങ്ങിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. ഹിമാചൽപ്രദേശ് പി.സി.സി അധ്യക്ഷ…
മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇന്ന് അര്‍ധരാത്രിയോടെ തമിഴ്‌നാട് ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടക്കും ഇടയില്‍ മഹാബലിപുരത്തിന് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് കര തൊടുമ്പോൾ മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്ന്…
ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. ഇന്ന് നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഓപറേഷൻ ലോട്ടസ് സാധ്യത കണക്കിലെടുത്ത് എം.എൽ.എമാരെ ചണ്ഡിഗഡിലേക്ക് മാറ്റിയിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, എ.ഐ.സി.സി നിരീക്ഷകരായ ഭൂപീന്ദർ ഹൂഡ,…
ആശ്വാസ ജയം നേടിയിട്ടും രാഷ്ട്രീയ നാടകങ്ങള്‍ക്കവസരം അവശേഷിപ്പിച്ച് ഹിമാചല്‍ പ്രദേശ്. മോദി പ്രഭാവത്തില്‍ ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഹിമാചലിലെ വിജയം കോണ്‍ഗ്രസിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഭരണം തിരിച്ചുപിടിച്ചെങ്കിലും അധികാരത്തിലേറും വരെ ആശങ്കയാണ്. കാലേകൂട്ടി എം.എല്‍.എ മാരെ സംസ്ഥാനത്ത് നിന്ന് മാറ്റുന്നത് ഈ പശ്ചാത്തലത്തിലാണ്. നയരൂപീകരണ…
ഹിമാചല്‍ പ്രദേശിലെ ഏക സിറ്റിങ് സീറ്റ് സി.പി.മ്മിന് നഷ്ടമായി. ഹിമാചല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചപ്പോള്‍ സി.പി.എമ്മിന്‍റെ ഏക സീറ്റും അവര്‍ പിടിച്ചെടുത്തു. സിറ്റിങ് സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥി നാലാമതായി. സി.പി.എം എം.എല്‍.എ. രാകേഷ് സിംഘ, കോണ്‍ഗ്രസിന്‍റെ കുല്‍ദീപ് സിങ് റാത്തോഡിനോടു പരാജയപ്പെട്ടു. ഠിയോഗ് മണ്ഡലത്തെയാണ് രാകേഷ്…