രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി വാരണാസിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാശി-തമിഴ് സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 19ന് ഉദ്ഘാടനം ചെയ്യും. തമിഴ്‌നാടും വാരണാസിയും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തമാക്കാന്‍ പരിപാടി വഴിയൊരുക്കും. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് പുണ്യനഗരമായ…
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ആപ്പിലെ മാറ്റങ്ങളും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ RIP ട്വിറ്റര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. പിന്നാലെ ഇലോണ്‍ മസ്‌ക് പങ്കുവച്ച ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലെ ചൂടേറിയ ചര്‍ച്ചാ വിഷയം .ട്വിറ്ററിന്റെ ശവക്കല്ലറ…
കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ കെ എസ് ആർ ടി സി ബസിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.…
മോർബി ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ. ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. പാലം തുറക്കാൻ പാടില്ലായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ മാസം ഉണ്ടായ അപകടത്തിൽ 130 പേരാണ് മരിച്ചത്. ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവത്തിൽ മോർബി നഗരസഭയെ ഗുജറാത്ത്…
ഫിഫ ലോകകപ്പ് 2022 ഞായറാഴ്ച (നവംബർ 20) ഖത്തറിൽ ആരംഭിക്കും. ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായി അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങുകളാണ് ഖത്തർ ആസൂത്രണം ചെയ്യുന്നത്. ഇതിലേക്കായി ലോകത്തെ അറിയപ്പെടുന്ന സംഗീതജ്ഞരെയും നർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. 2010-ൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഉദ്ഘാടനവേദിയിൽ കൊളംബിയൻ പോപ്പ് താരം…
ഡൽഹിയിലെ ശ്രദ്ധ കൊലപാതക കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രദ്ധയുടെ മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി വീട്ടിലെ ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നതെന്നും, ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം ശ്രദ്ധയുടെ വെട്ടിമാറ്റിയ തല കണ്ടിരുന്നുവെന്നും അഫ്താബ് പൊലീസിനോട് പറഞ്ഞു. മൃതദേഹം ഫ്രിഡ്ജിലിരിക്കെ തന്നെയാണ് പുതിയ കാമുകിയുമായി അഫ്താബ് വീട്ടിൽ വന്നതുമെന്ന്…
നിർബന്ധിത മതപരിവർത്തനം അപകടകരമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സുപ്രീം കോടതി. ഈ വിഷയം കൈകാര്യം ചെയ്യാൻ ഗൗരവമുള്ളതും ആത്മാർത്ഥവുമായ ശ്രമങ്ങൾ നടത്തണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. “നിർബന്ധിത മതപരിവർത്തനം ഗുരുതരമായ ഒരു പ്രശ്നമാണ്. അത് രാജ്യത്തിന്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിച്ചേക്കാം. ബലപ്രയോഗത്തിലൂടെയോ…
കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് കോളേജ് ഓഫ് കൊമേഴ്സ് റോഡിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ പട്ടാപ്പകൽ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് കള്ളക്കുറുശി വെല്ലുപുരം സ്വദേശി അറിവഴകനെ (39)യാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.സി.എച്ച് നസീബിൻ്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ.കെ.കെ.വിനോദ്കുമാർ,എ.എസ്.ഐ.ഗിരീഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ…
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖര്‍ഗെ ഔദ്യോഗികമായി സോണിയാ ഗാന്ധിയില്‍ നിന്ന് ചുമതല ഏറ്റെടുത്തു. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍…
റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. യുകെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്.കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അകത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എതിരാളികളായി രംഗത്ത് വരേണ്ടിയിരുന്ന പെന്നി മോര്‍ഡന്റും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പിന്മാറിയതിനേത്തുടര്‍ന്നാണ് 42കാരനായ റിഷിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. യുകെ പ്രധാനമന്ത്രിയാകുന്ന ആദ്യ…