രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ക്രമക്കേടെന്ന് ശശി തരൂര്‍ ക്യാമ്പ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തരൂര്‍ വിഭാഗം നേതാക്കള്‍ എഐസിസി തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകി എന്നും പരാതിയുണ്ട്. കോണ്‍ഗ്രസ്…
പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരഭിക്കും.വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്ന് ചൊവ്വാഴ്ചയോടെ 68 ബാലറ്റ് പെട്ടികള്‍ സ്‌ട്രോങ് റൂമിലെത്തിച്ചു. പത്ത് മണിക്ക് സ്‌ട്രോങ് റൂം തുറന്ന് പുറത്തെടുക്കുന്ന…
ഉത്തരാഖണ്ഡിലെ കേദാര്‍നാഥിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. നാല് തീര്‍ത്ഥാടകരും രണ്ട് പൈലറ്റുമാരുമാണ് മരിച്ചത്. ഗരു ഛത്തി പ്രദേശത്താണ് അപകടത്തില്‍പ്പെട്ട് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.കേദാര്‍നാഥില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ഹെലികോപ്റ്ററിന്…
വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് ദക്ഷിണേന്ത്യൻ നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും.ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ…
കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിയന്ത്രിച്ച സർക്കാർ തിരുമാനത്തിനെതിരായ ഹർജികളിൽ വിധി ഇന്ന്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് 10 ദിവസത്തെ വാദം കേട്ട ശേഷം സെപ്റ്റംബർ 22 ന് ഹർജികളിൽ വിധി പറയാൻ മാറ്റിയിരുന്നു . മുസ്ലീം പെൺകുട്ടികൾ…
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും സ്വാധീനമുള്ള അഭിനേതാവ് . എഴുപതുകളിൽ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്. ബോളിവുഡ് അന്നുവരെ കേട്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദത്തിനുടമ. താരസങ്കൽപ്പങ്ങളെ മാറ്റിമറിച്ചായിരുന്നു ആ വരവ്. പിന്നീടുണ്ടായത് ചരിത്രം. 1973ൽ…
സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 82 വയസായിരുന്നു. ശ്വാസ തടസത്തിനൊപ്പം…
ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിലെ പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്ന് 21 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയിരുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12ന് പട്‌നയില്‍ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും കേരളത്തില്‍ നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനായി പ്രത്യേക പരിശീലന പരിപാടി…
ഉത്തർപ്രദേശിൽ കബഡി കളിക്കാർക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ വച്ച്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.കബഡി ടൂർണ്ണമെന്റിനിടെ ചില കളിക്കാർ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സെപ്തംബർ 16ന് സഹാറൻപൂരിൽ പെൺകുട്ടികൾക്കായി നടന്ന അണ്ടർ 17…