ഹനുമാന്‍ വേഷപ്രകടനത്തിനിടെ സ്‌റ്റേജില്‍ കുഴഞ്ഞ് വീണ് മരിച്ച് കലാകാരന്‍; അഭിനയമെന്ന് കരുതി കയ്യടിച്ച് കാണികള്‍, വീഡിയോ

ഗണേശോത്സവവുമായി ബന്ധപ്പെട്ട് ഹനുമാന്‍ വേഷത്തില്‍ പ്രകടനം നടത്തുന്നതിനിടെ കുഴഞ്ഞ് വീണ് കലാകാരൻ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിലെ ഭജന സംഘത്തിലെ രവി ശര്‍മ (35) എന്ന കലാകാരനാണ് മരിച്ചത്.ഉത്തർപ്രദേശിൽ മെയിൻപുരി കോട്വാലി പ്രദേശത്തുള്ള ബൻഷിഗൗരിയിലെ ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ ഗണേശോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ…

//

സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാവ് പൗള മിയാനോ അന്തരിച്ചു. ഇറ്റലിയില്‍ ആഗസ്റ്റ് 27 നാണ് അന്ത്യം. കഴിഞ്ഞയാഴ്ച്ച സോണിയ അമ്മയെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചികിത്സയുടെ ഭാഗമായുള്ള വിദേശയാത്രക്കിടെയാണ് സോണിയ അമ്മയേയും സന്ദര്‍ശിച്ചത്. മക്കളായ…

///

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം.ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു അന്തരിച്ച ഫൗസിയ ഹസൻ. 35 വർഷത്തിലേറെ മാലിദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു ഫൗസിയ ഹസൻ. 1994 നവംബർ മുതൽ 1997…

/

ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു

ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി…

/

മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും. മരണത്തിൽ ലോക നേതാക്കൾ…

/

അയർലൻഡിൽ മലയാളി വിദ്യാർത്ഥികൾ തടാകത്തിൽ മുങ്ങിമരിച്ചു;മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയും

വടക്കന്‍ അയര്‍ലന്‍ഡിൽ മലയാളികളായ രണ്ട് കൗമാരക്കാര്‍ തടാകത്തിൽ മുങ്ങിമരിച്ചു. ജോസഫ് സെബാസ്റ്റ്യൻ(16), റുവാൻ(16) എന്നിവരാണ് ലണ്ടന്‍ഡെറി കൗണ്ടിയിലെ ഇനാഗ് ലോഗ് തടാകത്തിൽ മുങ്ങിമരിച്ചത്. സെന്റ് കൊളംബസ് കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.ആറ് കുട്ടികൾ അടങ്ങിയ സംഘത്തിലെ രണ്ട് പേരാണ് അപകടത്തിൽ പെട്ടത്. പ്രദേശത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ…

//

‘മത്സരം അനിവാര്യം’; എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ എം പി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ ജി23യിൽ അം​ഗമായ മനീഷ് തിവാരി മത്സരിക്കാനും സാധ്യതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച് ഉടനെ തീരുമാനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.കോൺ​ഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാകാൻ മത്സരം…

///

ഇസ്രയേലില്‍ മലയാളികളെ കുരുക്കി ചിട്ടിത്തട്ടിപ്പ്; കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ നാടുവിട്ടെന്ന് സൂചന

ഇസ്രയേലില്‍ മലയാളികളെ ചിട്ടിത്തട്ടിപ്പില്‍ കുരുക്കി തട്ടിയെടുത്തത് 50 കോടി രൂപ. കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി ഷൈനി ഷൈനിലുമാണ് മലയാളികളില്‍ നിന്ന് തന്നെ പണം തട്ടിയെടുത്ത് നാടുവിട്ടത്.സംഭവത്തില്‍, ഇസ്രയേല്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. വര്‍ഷങ്ങളായി ഇസ്രയേലില്‍ പെര്‍ഫെക്ട് ചിറ്റ്…

//

ആശ്വാസ കിരണം പെന്‍ഷന്‍ 23 മാസമായി മുടങ്ങിയതില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍; 24 ഇംപാക്ട്

ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി. ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായി സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. കിടപ്പ് രോഗികളെ പരിചരിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷ മിഷന്‍ നല്‍കുന്ന ആശ്വാസ കിരണം പെന്‍ഷന്‍കഴിഞ്ഞ 23 മാസമായി മുടങ്ങിയ വാര്‍ത്ത 24…

///

‘സർക്കാരിൻ്റെ സുഖ ദു:ഖങ്ങൾ പങ്കിടാൻ സി പി ഐ ക്ക് ബാധ്യതയുണ്ട്, അത് എല്ലാവരും ഓർക്കണം’ -കാനം രാജേന്ദ്രന്‍

ആലപ്പുഴ: ലോകായുക്ത ഭേദഗതി ബില്ലില്‍ പിണറായി വിജയന്‍റെ സമ്മര്‍ദ്ദത്തിന് സിപിഐ വഴങ്ങിയെന്ന ആക്ഷേപങ്ങള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ആലപ്പുഴ ജില്ലാ സമ്മേളന വേദിയിലാണ് കാനം നിലപാട് വ്യക്തമാക്കിയത്.സർക്കാരിൻ്റെ സുഖ ദുഖങ്ങൾ പങ്കിടാൻ സി…

///