മദ്യലഹരിയിൽ മരണപ്പാച്ചിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ

തൃശൂർ : തൃശൂർ ടൌണിൽ പൊലീസ് മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലിചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്.  രാവിലെ ആറു മണിക്ക്…

///

മട്ടന്നൂർ നഗരസഭ എൽ.ഡി.എഫിനൊപ്പം, ഇടത് ശക്തികേന്ദ്രങ്ങൾ കൈയ്യടക്കി യു.ഡി.എഫ്

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. 3 റൗണ്ടുകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. അഞ്ചാം വാർഡായ ആണിക്കരിയിൽ ലീഗ് സ്ഥാനാർഥി ഉമൈബ ടീച്ചർ വിജയിച്ചു. എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നുണ്ണൂർ, പൊറോറ, ഏളന്നൂർ ,…

///

ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞു; വിദ്യാര്‍ത്ഥിയുടെ തല മേശയിലിടിപ്പിച്ച് അധ്യാപകന്റെ ക്രൂരത

അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റതായി പരാതി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഹിരണ്‍മാഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞതിനാണ് അധ്യാപകന്‍ സംയക് നന്ദാവത് എന്ന കുട്ടിയുടെ തല മേശയിലിടിപ്പിച്ചത്. കുട്ടിയുടെ കുടുംബം പൊലീസിന് പരാതി…

///

പഞ്ചാബിൽ ഭീകരാക്രമണ ഭീഷണി; പ്രധാന ഇടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു

പഞ്ചാബിൽ ഭീകരാക്രമണ ഭീഷണി. ചണ്ഡീഗഡിലും പഞ്ചാബിലെ മൊഹാലിയിലും ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി. മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ് .പ്രധാന ഇടങ്ങളിൽ സുരക്ഷ വർധിപ്പിച്ചുചണ്ഡീഗഡിലെയും മൊഹാലിയിലെയും ബസ് സ്റ്റാൻഡുകൾ ഭീകരർ ലക്ഷ്യം വച്ചേക്കാമെന്ന് ഇന്റലിജൻസ് അറിയിച്ചു. സുരക്ഷ ഏകോപിപ്പിക്കാൻ ഇന്റലിജൻസ് ഏജൻസികൾ സംസ്ഥാന പൊലീസ്,…

//

‘ലിബിയയിലെ ആദ്യ ചാവേർ മലയാളി’; വെളിപ്പെടുത്തലുമായി ഐഎസ്ഐഎസ് മുഖപത്രം

തിരുവനന്തപുരം: ലിബിയയിൽ ആദ്യ ചാവേർ ആക്രമണം നടത്തിയ ഇന്ത്യക്കാരൻ ഒരു മലയാളിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഐസിസ് (ISIS) മുഖപത്രമായ ‘വോയ‍്സ് ഓഫ് ഖുറാസ’നിൽ (Voice of Khurasan) ആണ് വെളിപ്പെടുത്തൽ. ഐഎസ്ഐഎസിന് വേണ്ടി ചാവേറായ ആദ്യത്തെ ഇന്ത്യക്കാരൻ ഒരു മലയാളി ആണെന്നാണ് വെളിപ്പെടുത്തൽ. കേരളത്തിൽ ജനിച്ച…

///

വിഴിഞ്ഞത്ത് മദ്യശാലകള്‍ അടയ്ക്കും

തിരുവനന്തപുരത്ത് വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസത്തേക്ക് മദ്യശാലകകളുടെ പ്രവര്‍ത്തനം നിരോധിച്ചു. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21, 22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത് നേരത്തെ തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി സംസ്ഥാന…

///

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: നിരോധിത ഫണ്ട് കേസിൽ ഹാജരാകാത്തതിന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവെസ്റ്റി​ഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയത്. കേസിൽ ഹാജരാകണമെന്ന് അന്വേഷണ ഏജൻസി രണ്ടുതവണ നോട്ടീസ് നൽകിയിരുന്നു.…

///

രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി നടി തൃഷ

തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നു. വൈകാതെ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഇളയ ദളപതി വിജയ്‌യുടെ ജനസേവനപ്രവർത്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താരം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നാണ് സൂചന. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത് എം ജി ആർ,…

///

നിരോധിത ലഹരിമരുന്നുമായി പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

നിരോധിത ലഹരിമരുന്നുമായി പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ഷാനവാസ് എം. ജെ. സുഹൃത്ത് ഷംനാസ് ഷാജി എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത്ഇവരിൽ നിന്ന് 3.6 ഗ്രാം എം.ഡി.എം.എ യും 20 ഗ്രാം ഉണക്കക്കഞ്ചാവും…

///

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനം; ജമ്മു കശ്മീരിൽ രണ്ട് മരണം, ഹിമാചലിൽ 3 പേരെ കാണാതായി

ജമ്മു കശ്മീർ: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ജമ്മു കശ്മീരിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. ഹിമാചല്‍ പ്രദേശിലും, ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനത്തെ തുടർന്ന് വ്യാപക നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ ഇരു സംസ്ഥാനങ്ങളിലും നദികൾ കരവിഞ്ഞൊഴുകി. ഹിമാചലിലെ കാൻഗ്ര ജില്ലയിൽ ചക്കി…

///