പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു

കൂട്ടബലാൽസംഗത്തിന് വിധേയയാക്കുകയും മൂന്നു വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു. അതേസമയം നടപടി പുന:പരിശോധിയ്ക്കെണ്ട സാഹചര്യം ഇല്ലെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചത് മാനുഷിക…

/

സ്വാതന്ത്രദിനാഘോഷത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം, പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്രദിനാഘോത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നൃത്തം ചെയ്ത സബ് ഇൻസ്പെക്ടറെയും കോണ്‍സ്റ്റബിളിനെയും സ്ഥലം മാറ്റി. പില്‍ബിത്തില്‍ പുരാൻപൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയുണ്ടായത്. ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥർ ബാൻഡ് താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് വ്യക്തമാണ്. സബ് ഇൻസ്പെക്ടർ…

//

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. കോവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടിൽ ഐസൊലേഷനിൽ തുടരും.…

///

ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍ ഇന്ന് സ്ഥാനമേല്‍ക്കും

ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍ ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാന നേതാക്കള്‍ എല്ലാം ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഉച്ചയ്ക്ക് 12.30ന് ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട്…

/

‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലെ പതാക കോഡിന്റെ ലംഘനം’, പ്രധാനമന്ത്രി ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിനെതിരെ പരാതി.ക്യാമ്പയിനിന്റെ ഭാ​ഗമായി സാമൂഹ്യമാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് ഇന്ത്യന്‍ ഫ്ലാ​ഗ് കോഡിന് എതിരാണെന്നാണ് പരാതി. തൃശൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയകൃഷ്ണനാണ് ഈ വിഷയത്തിൽ കേരള സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി…

/

ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍

ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15…

//

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തില്‍ വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ 61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 269 കിലോ ഉയര്‍ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 118 കിലോയും ജെര്‍ക്കില്‍ 151 കിലോയുമാണ് താരം ഉയര്‍ത്തിയത്. 55…

//

90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം, 1.9 കിലോമീറ്റർ നീന്തൽ; ലേഡി അയൺമാൻ പട്ടം സ്വന്തമാക്കി കണ്ണൂർക്കാരി

കണ്ണൂർ∙ നീന്തലും സൈക്ലിങ്ങും ദീർഘദൂര ഓട്ടവും ഒന്നിക്കുന്ന കടുകട്ടി കായികക്ഷമതാ മത്സരമായ യുഎഇ അയൺമാനിൽ വിജയക്കൊടി പാറിച്ച് കണ്ണൂർ സ്വദേശിയായ റീം സിദ്ദിഖ്. ഹാഫ് അയൺമാൻ 73.0 ടൈറ്റിൽ നേട്ടം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ്  റീം. ഒണ്ടേൻ റോഡ് സ്വദേശിയായ റീം…

////

മിഗ് 21 യുദ്ധ വിമാനാപകടം: വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

രാജസ്ഥാനിലെ ബാർമറിൽ വ്യാഴാഴ്ച രാത്രി ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ട്രെയിനർ വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന . രാജസ്ഥാനിലെ ഉതർലായ് വ്യോമതാവളത്തിൽ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനർ വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.…

/

രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നുവീണു;രണ്ടു പൈലറ്റുമാർ‌ മരിച്ചു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ‌ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍…

/