അമിത്‌ഷാ മെയ് 15 ന് കേരളത്തിൽ

രാജ്യവ്യാപക പര്യടനത്തിന്റെ ഭാ​ഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈ മാസം 15ന് കേരളത്തിലെത്തും. ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും അമിത്‌ഷായുടെ കേരള സന്ദര്‍ശനത്തിനുണ്ട്. കേന്ദ്ര…

///

നേപ്പാളിലെ നിശാപാർട്ടിയിൽ രാഹുൽ ഗാന്ധി; വീഡിയോയുമായി ബിജെപി; എന്താണ് കുഴപ്പമെന്ന് കോൺ​ഗ്രസ്

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നേപ്പാളിൽ നിശാപാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ പുറത്ത് വിട്ട് ബിജെപി. ബിജെപിയുടെ ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യയാണ് വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് രാഹുൽ ​ഗാന്ധിയെ പരിഹസിച്ചത്. പാർട്ടിയിലെ പ്രതിസന്ധിക്കിടെ രാഹുൽ ​ഗാന്ധി നിശാപാർട്ടികളിൽ പങ്കെടുത്ത് ആഘോഷിക്കുകയായിരുന്നെന്നായിരുന്നു അമിത്…

///

രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു; ടോള്‍ പിരിവില്‍ പുതിയ രീതിയുമായി കേന്ദ്രം

രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും നീക്കമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ രീതിയിലാകും പരിഷ്‌കരണം ഏര്‍പ്പെടുത്തുക.പുതിയ സംവിധാനം വരുന്നതോടെ ഉപഗ്രഹ നാവിഗേഷന്‍ വഴിയാകും…

//

“രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല”;സുപ്രീംകോടതി

രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീംകോടതി. ഒരു വ്യക്തിയെയും കൊവിഡ് വാക്സിൻ കുത്തി വയ്ക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിൻ കുത്തിവയ്ക്കാത്തവർക്ക് എതിരെ  നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരുകൾക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കാത്തവർക്ക്…

///

കൊവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ല; 9 മാസം തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ

കൊവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ അറിയിച്ചു.രണ്ടാം ഡോസ് വാക്‌സിനും…

///

“പിണറായി വിജയന്‍ ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് തന്നെ ഞെട്ടിച്ചുവെന്ന” തരത്തിലുള്ള സ്റ്റാലിന്റെ പ്രസ്താവന വ്യാജം

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.പിണറായി വിജയന്‍ ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് തന്നെ ഞെട്ടിച്ചുവെന്നും, മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പിണറായി വിജയനെ ക്ഷണിച്ചിരുന്നുവെങ്കിലും ഇത്തവണ ക്ഷണിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞതായാണ് പ്രചരിക്കുന്നത്. നിരവധിപ്പേരാണ്…

///

ആറ് വര്‍ഷത്തിനിടെ കേരളം പെട്രോളിയം നികുതി വര്‍ധിപ്പിച്ചിട്ടില്ല, കേന്ദ്രം വർധിപ്പിച്ചത് 14 തവണ;പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഇന്ധന നികുതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ധിപ്പിച്ചപ്പോള്‍ 4 തവണയാണ് നികുതിയില്‍ കുറവു വരുത്തിയത്. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം…

///

“ഇന്ധനനികുതി കുറയ്ക്കണമെന്ന്”കേരളത്തോട് പ്രധാനമന്ത്രി ;കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി

ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍…

///

മനുഷ്യനിൽ ആദ്യമായി എച്ച് 3 എൻ 8 പക്ഷിപ്പനി;സ്ഥിരീകരിച്ചത് 4 വയസുകാരനിൽ

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം മനുഷ്യനിൽ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രിൽ 5നാണ് നാല് വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം.…

///

കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം

കർണാടക: ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കമ്പളക്കാട് സ്വദേശി എൻ കെ അജ്മൽ (20) എന്ന ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അജ്മൽ ഓടിച്ച പിക്കപ്പ് വാൻ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടമുണ്ടായത്.…

//