രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കേരളത്തില് എയിംസ് സ്ഥാപിക്കുന്നതില് പച്ചകൊടി കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്ക്കാര് കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് കൈമാറി. എന്നാല് ഇത് എപ്പോള് യാഥാര്ത്ഥ്യമാവും എന്നതില്…
കര്ണാടകയിലെ മംഗളൂരുവിലെ മത്സ്യസംസ്കരണ ശാലയില് വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്ക്ക് മരിച്ചു.മൂന്ന് പേര് ശ്വാസതടസ്സത്തെ തുടര്ന്ന് ആശുപത്രിയില് ചികിത്സയിലാണ്. മംഗളൂരുവിലെ ബജ്പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര് ഫാറൂഖ്, നിജാമുദീന്, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്സുല് ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള് സ്വദേശികളാണ്.ഫാക്ടറിയിലെ…
ആന്ധ്രയില് നടി റോജ ശെല്വമണി മന്ത്രിയാവും. ജഗന്മോഹന് മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉള്പ്പെടുത്തി പുന:സംഘടിപ്പിച്ചപ്പോഴാണ് റോജയും മന്ത്രിയാവുന്നത്. 49കാരിയായ നടി തിരുപ്പതിക്കടുത്തുള്ള നഗരി മണ്ഡലത്തില് നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് റോജ എംഎല്എയായി ഈ മണ്ഡലത്തില് നിന്ന് വിജയിക്കുന്നത്. നാഗാര്ജുന സര്വകലാശാലയില് നിന്ന് രാഷ്ട്രമീംമാസയില്…
പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക.കരുതൽ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്സീനുകളുടെ വില…
കണ്ണൂര്: സിപിഐഎം 23ാം പാര്ട്ടി കോണ്ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറില് പങ്കെടുക്കാന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കണ്ണൂരിലെത്തി. തമിഴ്നാട്ടില് നിന്നും വിമാന മാര്ഗം ആണ് സ്റ്റാലിന് കണ്ണൂരിലെത്തിയത്. സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി എംവി ജയരാജന്, മന്ത്രി എംവി ഗോവിന്ദന് മാസ്റ്ററും,…
കൊവിഡ് പ്രതിരോധവാക്സീനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സീൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ…
പരീക്ഷയിൽ തോറ്റാൽ ശകാരിക്കുമെന്ന് ഭയന്ന് പത്താം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ബുധനാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.പിതാവിനെ കൊലപ്പെടുത്തിയതിനു ശേഷം കൊലപാതകം അയൽവാസിയുടെ മേൽ കെട്ടിവെക്കാനും വിദ്യാർത്ഥി ശ്രമിച്ചതായി പൊലീസ് പറയുന്നു. വിദ്യാർത്ഥിയുടെ…
സ്ത്രീധന പീഡനങ്ങൾ ക്രമാതീതമായി ഉയരുന്നതിനിടയില് സ്ത്രീധനത്തിന്റെ ഗുണങ്ങളെ പ്രകീർത്തിച്ച് പാഠപുസ്തകം. ട്വിറ്ററിൽ അപർണയെന്ന അക്കൗണ്ട് വഴിയാണ് പ്രസ്തുത പാഠഭാഗത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ടെക്സ്റ്റ്ബുക്ക് ഓഫ് സോഷ്യോളജി ഫോർ നഴ്സസ് എന്ന പാഠപുസ്തകത്തിലാണ് ഇതുൾക്കൊള്ളിച്ചിരിക്കുന്നത്.ടി.കെ. ഇന്ദ്രാണിയെന്നയാളാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ സിലബസ് അനുസരിച്ചാണ്…
കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ ചെയ്യും.രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 10…
രാജ്യസഭയില് നിന്നും കാലാവധി പൂര്ത്തിയായി മടങ്ങുന്ന എകെ ആന്റണി കേരളത്തില് പ്രവര്ത്തിക്കും. ചുമതലകളൊന്നും ഏറ്റെടുക്കാതെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പാര്ട്ടി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാനാണ് ആലോചന. ഈ മാസം അവസാനം അദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വീടായ അഞ്ജനത്തില് എത്തും. എംപി പദവി അവസാനിച്ച് ഒരു മാസം കൂടി…