രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,605 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 44,840 രൂപയിലുമെത്തി.24 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില…
മിൽമ പാലിന് വർധിപ്പിച്ച തുക ഇന്നുമുതൽ നിലവിൽ വരും. മിൽമ റിച്ച്, മിൽമാ സ്മാർട്ട് എന്നിവയ്ക്കാണ് വിലവർധിപ്പിച്ചത്. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്.…
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40 ശതമാനമായിരുന്നു പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം അടുത്ത…
വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് 2…
മില്‍മ പാലിന് വില കൂട്ടുമെന്ന പ്രഖ്യാപനത്തിനെതിരെ ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. വില വര്‍ധന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. മില്‍മയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.പച്ച, മഞ്ഞ കവറുകളിലുള്ള പാലിന് വില്‍പ്പന കുറവാണെന്ന വാദം ശരിയാണ്. എന്നാല്‍ വില വര്‍ധന സര്‍ക്കാരിനെ…
വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയാണ് സസ്‌പെന്‍ഷന്‍…
ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായ ദിവസങ്ങള്‍ പത്തുകോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13 ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ്…
ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. ബോസ്കോ കളമശ്ശേരിയും, പോളി വടക്കനും നലകിയ ഹർജി തീർപ്പാക്കി. കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി. കെട്ടിട ഉടമയ്ക്ക് അതാത് മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപറേഷൻ നൽകുന്ന ലൈസൻസ് മുഖേന…
എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എൻഐഎ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും.നേരത്തെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. അക്രമത്തിൽ തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ചൂണ്ടിക്കാട്ടി…
അധികാരത്തിനായി സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 185 ആയി. 1800ൽ അധികം പേർക്ക് പിരക്കേറ്റിട്ടുണ്ട്. യുഎൻ പ്രതിധിനി വോൾക്കർ പെർത്ത്‌സ് ആണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും യുദ്ധം തുടരുകയാണ്. ഇരുസേനകളുടെയും യുദ്ധടാങ്കുകളും…