രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം…
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് – സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പോയിന്റ് ടേബിളിൽ യഥാക്രമം എട്ടും ഒൻപതും സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. കൂടാതെ, ആദ്യ രണ്ടു മത്സരങ്ങളിലും ഇരുവരും തോൽവി നേരിട്ടിട്ടുമുണ്ട്. കഴിഞ്ഞ…
റോഡ് സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധമാക്കും. കേന്ദ്രമോട്ടോർ വാഹന നിയമം സെക്‌ഷൻ 129 ന്റെ ചുവട് പിടിച്ചാണിത്. തുടർ നിയമ ലംഘനങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത്…
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്.ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിന്നിരുന്നത്.…
സംസ്ഥാനത്ത് 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് കോഴിക്കോട് കണ്ണൂർ തൃശ്ശൂർ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും. മറ്റു ജില്ലകളിൽ സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി…
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കി സുപ്രിംകോടതി. പിതാവിനെ കാണാന്‍ വരാനാണ് സുപ്രിംകോടതി അനുമതി നല്‍കി നല്‍കിയത്. ജൂലൈ 10 വരെ മഅദനിക്ക് കേരളത്തില്‍ തുടരാം.രോഗബാധിതനായ പിതാനിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കര്‍ശനമായ…
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. കർണാടകയിൽ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം…
സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരും.…
അരികൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി. വിദഗ്ധസമിതി റിപ്പോർട്ടിൽ ഇടപെടാൻ ആവില്ല എന്ന നിലപാട് സ്വീകരിച്ചാണ് സുപ്രീംകോടതി നടപടി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.വിദഗ്ധസമിതി റിപ്പോർട്ടിനെ മുഖവിലയ്ക്ക് എടുത്താണ് സുപ്രിം കോടതിയും അരി കൊമ്പൻ വിഷയത്തെ പരിഗണിച്ചത്. അരികൊമ്പനെ…
പകൽചൂടിന് പുറമെ സംസ്ഥാനത്ത് രാത്രികാല ചൂടും കുത്തനെ ഉയരുന്നു. ഞായറാഴ്ച കണ്ണൂരിൽ 28.4 ഡിഗ്രിയും കോഴിക്കോട് 28.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ താപമാപിനികളിൽ കൊല്ലം ജില്ലയിലെ പുനലൂർ (22 ഡിഗ്രി സെൽഷ്യസ്) ഒഴികെ മറ്റ് കേന്ദ്രങ്ങളിലെല്ലാം ശരാശരി താപനില 27…