ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
സംസ്ഥാനത്ത് ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 24 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ സാധ്യതയെന്നാണ്…
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിക്കുന്നതോടെ സംസ്ഥാനത്തും സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,500 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 44,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഇന്ന്…
മോട്ടോർവാഹന വകുപ്പ് 1000 കോടി പിഴയായി പിരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയെന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണെന്ന് അറിയിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ തന്നെ രംഗത്തെത്തി. വ്യാജ വാർത്ത തള്ളിക്കളയണമെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ ഒരു ഇൻസ്‌പെക്‌ടർ ഒരു…
ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയ പരിധി. നേരത്തെ നല്‍കിയ സമയ പരിധി ഈ വര്‍ഷം ഏപ്രില്‍ ഒന്ന്…
കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ് ഉണ്ടായ സഹാചര്യത്തിലാണ് ജാഗ്രതാ നിർദേശം. ആശുപത്രികളോട് കൊവിഡ് സർജ് പ്ലാൻ തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. കേസുകൾ കൂടുന്നത് മുന്നിൽ കണ്ട് ഒരുക്കം നടത്താൻ…
കാസർകോട് മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം എ ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷക്കിടെയാണ് വിദ്യാർഥി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ്…
കണ്ണൂർ അഴീക്കലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി.വടകര ഭാഗത്തു നിന്നും 22 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്. ബോട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. ഇവരെ മറ്റ് ബോട്ടുകളിൽ ഉണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്. ഇവർ മറ്റൊരു ബോട്ടിൽ കണ്ണൂരിലേക്ക് തിരിച്ചു.തിങ്കളാഴ്ചയാണ് ബോട്ട് അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന്…
സ്വപ്ന സുരേഷിന്റെ നിയമനങ്ങളെക്കുറിച്ച് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും നോട്ടീസ് അയച്ചു.യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചിരുന്നത്.…
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസീസ് പേസാക്രമണത്തില്‍ മുങ്ങി. സി എസ് കെയുടെ ഹോം ഗ്രൗണ്ടിലാണ്…
സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11…