ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി.…
അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ (ഫിഫ) പ്രെസിഡന്റായി ജിയാനി ഇൻഫന്റിനോയെ വീണ്ടും തെരഞ്ഞെടുത്തു. റുവാണ്ടയിൽ നടന്ന എഴുപത്തിമൂന്നാം ഫിഫ കോൺഗ്രസിൽ എതിരില്ലാതെയാണ് ഇൻഫന്റിനോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഫിഫയുടെ തലപ്പത്തേക്ക് എത്തുന്നത്. 2027 വരെ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.…
കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി…
വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ നയിക്കും. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇത്തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഈ മാസം 31…
കണ്ണൂർ: പൊതു സമൂഹത്തിൽ ഏറിയ പേരിലും കാണുന്ന ദന്തരോഗങ്ങൾ ക്കെതിരെ ബോധവത്കരണം കൂടുതൽ സജീവ മാക്കുന്നതിന്റെ ഭാഗമായി ലോക വദനാരോഗ്യ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും , ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി ദന്ത വിഭാഗം കണ്ണൂരിൽ ദന്താരോഗ്യ ബോധവത്കരണ…
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്ന സുരേഷ്. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബംഗളൂരു കൊഡുഗൊഡി പൊലിസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സ്വപ്ന സുരേഷിന്റെ പ്രതികരണം. കേരളം മുഴുവനുമുള്ള പൊലിസ് സ്റ്റേഷനുകളിൽ കേസുകളെടുത്താലും മുന്നോട്ട് പോകുമെന്ന്…
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ബെൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6…
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചു. വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ)…
കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗ് സ്റ്റഡീസിൽ പ്രവർത്തിക്കുന്ന ബാരിസ്റ്റർ എംകെ നമ്പ്യാർ ചെയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആദ്യദേശീയ മൂട്ട് കോർട്ട് മത്സരം മാർച്ച് 16 മുതൽ 19 വരെ .ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 100ൽ പരം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരം…
നടനും മുൻ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാൻസർ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ…