‘ബിജെപിയുടെ വോട്ട് നേടിയാണ് പിണറായി വിജയന്റെ ഭരണം, നാല് ശതമാനം വോട്ട് കച്ചവടം നടന്നു’ ; രമേഷ് ചെന്നിത്തല

ബിജെപിയുടെ നാല് ശതമാനം വോട്ട് നേടിയാണ് പിണറായി വിജയൻ തുടർ ഭരണം നേടിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിലാണ് കച്ചവടം നടന്നത്. ഇത് ശരിയാണോ എന്ന് പിണറായി വിജയൻ പറയണം. ഈ കച്ചവടം മറച്ചുവയ്ക്കാനാണ്. യുഡിഎഫിനെതിരെ മുഖ്യമന്ത്രി ആരോപണം…

///

‘മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം’; എം വി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അതിന് തടയിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരും ജാഥയിൽ നിന്ന്…

///

സിനിമ താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു.…

///

അവസാന ടൂർണമെന്റിന് ഒരുങ്ങി സാനിയ മിർസ; ആദ്യ മത്സരം ഇന്ന്

ഐതിഹാസികമായ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന സാനിയ മിർസ അവസാന ടൂർണമെന്റിൽ ഇറങ്ങുന്നു. ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം മാഡിസൻ കീസിനൊപ്പം സാനിയ ഇന്ന് വനിതാ ഡബിൾസിൽ പങ്കെടുക്കും. ഇന്ന് രാത്രി 7:15ന് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലാണ് മത്സരം.…

////

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ  കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി…

///

ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് കെ സുരേന്ദ്രൻ

ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ചയിൽ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മുത്തലാക്ക് നിരോധനത്തിനെതിരെ മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. വർഗീയ പ്രീണനത്തിനായി ഉപയോഗിക്കുന്നത് വഴി വോട്ട് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. പാവപ്പെട്ട മുസ്ലീംങ്ങളെ വരുതിയിലാക്കാൻ നോക്കുകയാണ്. എം…

///

ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി; ഉത്തരവ് പ്രാദേശിക ഭാഷയില്‍

കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. ഇതാദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഹൈക്കോടതി വിധിയെഴുതുന്നത്. നേരത്തെ കീഴ്‌ക്കോടതികളിലെ ഭാഷയും പ്രാദേശിക ഭാഷയാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.…

//

റോഡ് നിർമാണത്തിനു എത്തിച്ച കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

തൃശ്ശൂർ വെളയനാട് റോഡ് നിർമാണത്തിനു എത്തിച്ച കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.  ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി  വര്‍മ്മാനന്ദ് കുമാര്‍ (19) ആണ് മരിച്ചത്. രാവിലെയാണ് അപകടം നടന്നത്. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ…

//

സ്മാർട്ടാകാനൊരുങ്ങി ഡ്രൈവിങ് ലൈസൻസ്സും ആർസി ബുക്കും; പരിഷ്കരണത്തിനുള്ള സ്റ്റേ നീക്കി

ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം…

//

ആർഎസ്സ്എസ്സ് റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി നടപടിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ

തമിഴ്നാട്ടിലെ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ. റൂട്ട് മാർച്ചിന് അനുമതി നൽകാൻ പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. കഴിഞ്ഞ വർഷം ഒക്ടോബർ…

//