/

ഹൃദ്യം-2026 ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

8 മിനിറ്റ് വായിച്ചു

കണ്ണൂര്‍:കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി കലോത്സവം ‘ഹൃദ്യം-2026’ സംഘടിപ്പിച്ചു. ചിറക്കല്‍ ഗ്രീന്‍ ഗ്രോവ് ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം എഴുത്തുകാരി ശാന്ത കാവുമ്പായി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തന്‍ അധ്യക്ഷനായി.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാല് പഞ്ചായത്തുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ബിന്ദു, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സനില, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനന്‍, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി. ജംഷീറ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഷക്കീല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റീന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. വിജേഷ്, ഇ. ബാലചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എച്ച്. അബ്ദുല്‍ സലാം, പി.വി. അനില, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് അംഗം സിന്ധു, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സീമ കൂഞ്ചാല്‍, ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസര്‍ കെ. സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!