രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
‘എത്ര കണ്ടാലും എത്ര കേട്ടാലും മതിവരില്ല, വീഞ്ഞുപോലെ വീര്യം കൂടുന്ന അനുഭവമാണ് ഞങ്ങൾക്ക് തോമാച്ചായൻ….’. സ്ഫടികം 4കെ പതിപ്പ് കണ്ട് തിയറ്ററുകളിൽ നിന്നിറങ്ങുന്നവർക്ക് സിനിമയെ കുറിച്ച് പറയാൻ നൂറ് നാവാണ്. ‘ഇത് മലയാള സിനിമയിൽ തന്നെ ഒരു പുതിയ പ്രവണതയാണ്, പുതിയ തലമുറ ഇതേറ്റെടുക്കും,…
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ദേശീയ നഗര ഉപജീവന മിഷനുമായും കുടുംബശ്രീയുമായും യോജിച്ചുകൊണ്ട് നടത്തുന്ന ‘ജോബ് എക്സ്പോ – 2023’ – ജില്ലാതല മെഗാതൊഴില്‍മേള 2023 ഫെബ്രുവരി 11 ശനിയാഴ്ച പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് നടക്കും. 18 വയസ്സ് കഴിഞ്ഞ കണ്ണൂര്‍…
ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വിഷവാതകം ശ്വസിച്ച് ഏഴുപേർ മരിച്ചു. ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവർ എവിടത്തുകാരാണ് എന്നതുൾപ്പടെയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും എത്തിയാണ് ഇവരെ പുറത്തെടുത്തത്. ഓയിൽ ഫാക്ടറിക്കെതിരെ പൊലീസ്…
സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍. 12,391 പേര്‍ തുര്‍ക്കിയിലും 2,992 പേര്‍ സിറിയയിലുമാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 15,383 ആയി ഉയര്‍ന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സന്ദര്‍ശിച്ച രജിപ് തയ്യിപ്…
വിചിത്ര സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി. ക്യാംപസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നാണ് സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി.കെ.രജനീകാന്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്. മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും…
കടുവശല്യം രൂക്ഷമായ അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന്…
സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന സെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഈ മാസം 13, 14 തീയതികളില്‍ രാപ്പകല്‍ സമരം നടത്താനാണ് തീരുമാനം. ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. ശക്തമായ…
രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂരജ് കെ രാജ് (40) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒപിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടയില്‍ സൂരജ് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഗ്യാസിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് മരുന്ന്…
ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയവുമായി മുസ്ലിം ലീഗ് ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന സമ്മേളനങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ല മുസ്ലിം ലീഗ് സമ്മേളനം ഫെബ്രുവരി 10, 11, 12, 13 തീയതികളിൽ കണ്ണൂർ ഇ. അഹമ്മദ് നഗറിൽ നടക്കും. 6 വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ…
വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു.വിദേശ രാജ്യങ്ങളിൽ നിന്നും, സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർഥികളെ ഇങ്ങോട്ട് കൊണ്ട് വരാൻ കേരളത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റാൻ ശ്രമിക്കും.കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന്…