രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ നീക്കി വച്ചു. സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിനുള്ള 85 കോടി രൂപ 95 കോടിയായി വർധിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിനായി 140 കോടി രൂപ വകയിരുത്തി. സർക്കാർ ഹയർസെക്കൻഡറി അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി.…
പുതുതായി വാങ്ങുന്ന മോട്ടോര്‍ സൈക്കിളുകളുടെയും മോട്ടോര്‍ കാറുകളുടെയും നികുതി വര്‍ധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ രണ്ട് ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി…
സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ പറഞ്ഞു.500…
സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5310 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയുമായി.ഇന്നലെ 5310 രൂപയെന്ന സർവകാല റെക്കോഡ് മറികടന്ന് സ്വർണ വില കുതിച്ചിരുന്നു. ഇന്നലെ ഒരുഗ്രാം സ്വർണത്തിന് 60…
1. പഞ്ഞ മാസങ്ങളില്‍ മത്സ്യത്തൊളിലാളികള്‍ക്ക് സമാശ്വാസം സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 27 കോടി വകയിരുത്തി ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 82.11 കോടി രൂപ അനുവദിച്ചു വനാമി കൊഞ്ച് കൃഷിക്കായി 5.88 കോടി രൂപ അനുവദിച്ചു മുതലപ്പൊഴി മാസ്റ്റര്‍ പ്ലാനിനായി 2 കോടി രൂപ തീരദേശത്തിന് 115…
ഭിന്ന ശേഷിക്കാരിയായ മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ലൈംഗീകമായി ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ധർമ്മടം സ്റ്റേഷൻ പരിധിയിലെ ഭിന്നശേഷി കാരിയായ 20കാരിയുടെ പരാതിയിലാണ് പിതാവിനെതിരെ ധർമ്മടം പോലീസ് കേസെടുത്തത്.2020 മുതൽ ഇയാൾ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി തന്നെയാണ് പരാതിയുമായി പോലീസിലെത്തിയത്. പോലീസ്…
മാരക ലഹരിമരുന്നായമെത്താ ഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മയ്യിൽ നാറാത്ത് പള്ളേരി ആറാം പീടിക സ്വദേശി കലങ്ങോത്ത് വീട്ടിൽ കെ.സജീറിനെ (38)യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.…
കെഎസ്ആർടിസിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. വിരമിച്ച ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാവില്ല. 6 മാസത്തെ സമയം നൽകാമെന്നും വാക്കാൽ കോടതി പറഞ്ഞു. പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ബുദ്ധിമുട്ടറിയിച്ചിരുന്നു. രണ്ട്…
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതിനെ തുടർന്ന് കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ തെക്കൻ ശ്രീലങ്കക്ക് മുകളിലാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. 4…
നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ റിസോർട്ടിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. അൻവറിന്റെ റിസോർട്ടിന്റെ തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. തടയണകൾ പൊളിക്കുന്നതിന്റെ ചെലവ് ഉടമകൾ വഹിക്കണമെന്ന് കോടതി പറഞ്ഞു. ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.…