സ്വർണവില കുറഞ്ഞു

മൂന്നുദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5250 രൂപയും പവന് 42,000 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസമായി ഒരു പവൻ സ്വർണത്തിന് 42,120 രൂപയും ഗ്രാമിന് 5265…

///

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ആകില്ലെന്നും അതിര്‍ത്തിയിലെ…

///

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു; തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേത്

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടി എടുക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് ഉത്തരവ്. മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി വധശ്രമക്കേസിൽ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ മേൽക്കോടതിയില്‍…

///

റെസിഡന്‍സി വിസ നിയമത്തില്‍ മാറ്റവുമായി യുഎഇ

റെസിഡന്‍സി വിസ നിയമത്തില്‍ യുഎഇയില്‍ പുതിയമാറ്റം. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുളള അവസരമൊരുക്കും. റീ-എന്‍ട്രി അനുമതിക്കായി ഫെഡറല്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ആറ് മാസക്കാലയളവില്‍ രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ തെളിവ് റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍…

////

പാകിസ്താനില്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 120ലേറെ പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ ഐഎസ് ചാവേര്‍…

//

കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകിയില്ല; യുപിയിൽ 22കാരൻ അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു

കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഉത്തർ പ്രദേശിൽ 22കാരൻ അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ലഡാക്കിലേക്ക് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്നായിരുന്നു കൊലപാതകം. അമ്മായി സത്‌വിരിയാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രതി സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

//

നിക്ഷേപകരെ തിരിച്ചുപിടിക്കാനാകാതെ അദാനി ഗ്രൂപ്പ്; നഷ്ടം 5.38 ലക്ഷം കോടി

യു എസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചുമായുള്ള പോരാട്ടം രൂക്ഷമായതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇന്നും കുത്തനെ ഇടിഞ്ഞു. ഇതോടെ കമ്പനികളുടെ ഓഹരി വിപണി നഷ്ടം മൂന്ന് ദിവസത്തിനുള്ളിൽ 66 ബില്യൺ ഡോളറായി. ഹിൻഡൻബർഗ് റിപ്പോട്ട് തള്ളി പറഞ്ഞ്‌കൊണ്ട് അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ ചില…

///

ജവാൻ റമ്മിന്റെ വില വർധിപ്പിക്കാനുള്ള BEVCO ശുപാർശ സർക്കാർ തള്ളി

ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ബവ്റിജസ് കോര്‍പ്പറേഷന്റെ ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാർ ഒഴിവാക്കിയിരുന്നു.…

///

പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ചു; 43 കാരന് 32 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും

പന്ത്രണ്ട് വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മലപ്പുറം അമരമ്പലം സ്വദേശി വി. സമീർ (43) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പൂക്കോട്ടുംപാടത്ത് 2016 ലാണ് സംഭവം നടന്നത്. കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ…

///

കശ്മീരിലൂടെ പദയാത്ര നടത്താൻ ഒരു ബിജെപി നേതാവിനും സാധിക്കില്ല; രാഹുൽ ഗാന്ധി

പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താൻ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുൽ ഗാന്ധി. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോൾ പ്രശ്നമായി. യാത്രയിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരിൽ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം…

///